Latest NewsNewsIndia

പ്രമുഖ നടന്‍ മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായി: ഇപ്പോൾ തന്നെ കൊല്ലാൻ നോക്കുന്നു: വെളിപ്പെടുത്തലുമായി കങ്കണ റണാവത്ത്

മുംബൈ: ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി നടി കങ്കണ റണാവത്ത് രംഗത്ത്. പ്രമുഖ നടന്‍ മയക്കുമരുന്ന് അമിതമായി അകത്തുചെന്ന് ആശുപത്രിയിലായിട്ടുണ്ടെന്നും അയാളുടെ രഹസ്യം അറിഞ്ഞതുകൊണ്ട് തന്നെ ജയിലിലാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം പറയുന്നു.

Read also: അ​നു​വി​ന്‍റെ ആ​ത്മ​ഹ​ത്യ: സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് യു​വ​മോ​ര്‍​ച്ച മാ​ര്‍​ച്ച്

ബോളിവുഡിലെ 99 ശതമാനം പേരും മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ട്. പല താരങ്ങളുടെ സിനിമകളില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് താന്‍ സാക്ഷിയായിട്ടുണ്ട്. ലാസ് വേഗാസില്‍ ഷൂട്ടിങ് നടക്കുന്നതിനിടയിലായിരുന്നു നടനെ ആശുപത്രിയിലാക്കിയത്. വിദേശ കാമുകിക്കൊപ്പമായിരുന്നു താരം താമസിച്ചിരുന്നത്. എല്ലാ രാത്രിയിലും പാര്‍ട്ടികളുണ്ടാകും. അവിടെ വെള്ളം പോലെയാണ് മയക്കുമരുന്നിന്റെ ഒഴുക്ക്. എല്‍എസ്ഡി, കൊക്കെയ്ന്‍, പ്രത്യേകിച്ച്‌ ഗുളികകളെല്ലാം ലഭിക്കുമായിരുന്നു. മയക്കുമരുന്ന് ഓവര്‍ഡോസായി നടനെ കോകിലാബെന്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. എല്ലാ രഹസ്യങ്ങളും അറിയുന്നതുകൊണ്ട് തന്നെ അപകീര്‍ത്തിപ്പെടുത്തുകയും മാനസികരോഗിയായി മുന്ദ്രകുത്തുകയും കൊല്ലാന്‍ നോക്കുകയുമാണെന്നും അവർ കൂട്ടിച്ചേർത്തിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button