ന്യൂഡല്‍ഹി: മന്‍ കി ബാത്തില്‍ ഇന്ത്യയെ കളിപ്പാട്ടങ്ങളുടെ കേന്ദ്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പരിഹാസ ട്വീറ്റുമായി രാഹുല്‍ ഗാന്ധി. ജെഇഇ (JEE) , എൻഇഇറ്റി (NEET) വിദ്യാര്‍ത്ഥികള്‍ക്കിപ്പോള്‍ പരീക്ഷ ചര്‍ച്ചയാണ് ആവശ്യമെന്നും രാഹുല്‍ ഗാന്ധി ട്വീറ്ററിലൂടെ പറയുന്നു.
കോവിഡ് കാലത്ത് ജെഇഇ,എൻഇഇറ്റി പരീക്ഷകള്‍ നടത്തുന്നതില്‍ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ മുന്‍ഗണന നല്‍കുന്നത് പരീക്ഷയെ കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ്. അല്ലാത കളിപ്പാട്ടത്തെ കുറിച്ചുള്ള ചര്‍ച്ചയ്ക്കല്ലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
JEE-NEET aspirants wanted the PM do ‘Pariksha Pe Charcha’ but the PM did ‘Khilone Pe Charcha’.#Mann_Ki_Nahi_Students_Ki_Baat
— Rahul Gandhi (@RahulGandhi) August 30, 2020
കോവിഡ് നിയന്ത്രണത്തില്‍ സര്‍ക്കാരിനുണ്ടായ പരാജയം മറച്ചുവെക്കാന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ പറയുകയുണ്ടായി. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ആവിശ്യങ്ങൾ കേൾക്കുകയും സമവായത്തില്‍ എത്തുകയും വേണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു
Post Your Comments