ന്യൂഡല്‍ഹി : ഭീകരന്‍ മുഹമ്മദ് മുസ്തകീം ഇന്ത്യയില്‍ ചാവേര്‍ ആക്രമണം നടത്താന്‍ യുവാക്കളെ പരീശീലിപ്പിച്ചുരുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ യുവാക്കളെയാണ് ഇയാള്‍ ഇതിനായി തെരഞ്ഞെടുത്തത്. ഇതിനു പുറമെ ഭീകര സംഘടനയായ ഇസ്‌ലാമിക് സ്‌റ്റേറ്റിന്റെ ഭരണം ഇന്ത്യയില്‍ സ്ഥാപിക്കാനും ഇയാള്‍ ശ്രമിച്ചിരുന്നു.
പോലീസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഇയാള്‍ സിദ്ധാര്‍ത്ഥനഗര്‍ ജില്ലയിലെ ഒരു പ്രാദേശിക പള്ളി ദിവസവും സന്ദര്‍ശിക്കാറുണ്ടായിരുന്നു. പള്ളിയില്‍ എത്തുന്ന യുവാക്കളെ പ്രലോഭിപ്പിച്ച് വശത്താക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിനായി ശ്രമിക്കുകയായിരുന്നു.ഇതിനു സഹായം ലഭിക്കാതായപ്പോള്‍ സ്വയം ചാവേര്‍ ആക്രമണത്തിനുള്ള വസ്ത്രം ഉണ്ടാക്കാനും ഇയാള്‍ തുടങ്ങിയതായി പോലീസ് പറയുന്നു.
ഓഗസ്റ്റ് 21 നാണ് ഡല്‍ഹി പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത് . ഇയാളില്‍ നിന്നു 12 കിലോ സ്‌ഫോടക വസ്തുക്കള്‍ പോലീസ് പിടിച്ചെടുത്തിരുന്നു. ഇയാളുടെ വീട്ടില്‍ നിന്നും സ്‌ഫോടക വസ്തുക്കളും മറ്റു ഉപകരണങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
Post Your Comments