News

വന്‍ ലഹരി മരുന്നും നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേര്‍ പിടിയില്‍

 

 

കൊല്ലം : ഓണത്തോടനുബന്ധിച്ച് ജില്ലയില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി എക്സൈസ്. രണ്ടിടങ്ങളില്‍ നിന്നായി ലഹരി ഗുളികളും നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. കല്ലുവാതുക്കല്‍ സ്വദേശി അംബേദ്കര്‍, പേരൂര്‍ സ്വദേശി മിനി, തമിഴ്നാട്ടില്‍ നിന്നും നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച വാനിന്റെ ഡ്രൈവര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇതില്‍ രണ്ട് പേരെ കടയ്ക്കലില്‍ നിന്നും ഒരാളെ ആര്യങ്കാവ് ചെക്പോസ്റ്റില്‍ വെച്ചുമാണ് പിടികൂടിയത്.

 

ഓണമായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് ലഹരി വസ്തുക്കള്‍ എത്താന്‍ സാധ്യതയുള്ളതായി എക്സൈസ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലയില്‍ കര്‍ശന പരിശോധന ആരംഭിച്ചത്. കടയ്ക്കലില്‍ എക്സൈസ് വാഹന പരിശോധനയ്ക്കിടെയാണ് അംബേദ്കറും മിനിയും പിടിയിലായത്. ബൈക്കില്‍ ലഹരി വസ്തുക്കളുമായി എത്തിയ ഇരുവരും എക്സൈസ് സംഘത്തെ കണ്ട് നിര്‍ത്താതെ പോകുകയായിരുന്നു. പിന്തുടര്‍ന്ന് പിടികൂടിയപ്പോഴാണ് ലഹരി വസ്തുക്കള്‍ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button