കൊച്ചി: ബെംഗളൂരുവില്‍ ലഹരിമരുന്നു കേസില്‍ പിടിയിലായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്‌ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും. സ്വപ്നയും സന്ദീപും അറസ്റ്റിലായ അന്ന് മുഹമ്മദ് അനൂപ് രാഷ്ട്രീയ ഉന്നതന്റെ ബന്ധുവിനെ പല തവണ വിളിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളുരുവിൽ മയക്കു മരുന്ന് കേസിൽ ടെലിവിഷന്‍ സീരിയല്‍ നടി ഡി. അനിഖയോടൊപ്പമാണ് മുഹമ്മദ് അനൂപും ആര്‍.രവീന്ദ്രനും കേന്ദ്ര ലഹരിവിരുദ്ധ നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍സിബി) പിടിയിലായത്.
കൊച്ചിയില്‍ സജീവമായിരുന്ന അനൂപ് പിന്നീട് ബെംഗളുരുവിലേക്ക് മാറുകയായിരുന്നു. സ്വപ്നയും സന്ദീപ് നായരും എന്തുകൊണ്ടാണ് ഒളിത്താവളമായി ബെംഗളൂരു തിരഞ്ഞെടുക്കാന്‍ കാരണമെന്ന അന്വേഷണ സംഘങ്ങളുടെ ചോദ്യങ്ങള്‍ക്കു വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല.മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി ആര്‍. രവീന്ദ്രന്‍ (37) എന്നിവര്‍ക്കൊപ്പം ഇവരുടെ ‘ലീഡര്‍’ ഡി. അനിഖയെന്ന ബെംഗളൂരു സ്വദേശിനിയും അറസ്റ്റിലായിരുന്നു. സംഘം സിനിമാ മേഖലയിലുള്ളവര്‍ക്കു ലഹരി മരുന്ന് എത്തിച്ചു കൊടുത്തിരുന്നെന്നാണു കണ്ടെത്തല്‍.
ഓണ്‍ലൈന്‍ വഴിയും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമായിരുന്നു ലഹരി ഇടപാടുകള്‍. ഡിജെ പാര്‍ട്ടികളില്‍ എത്തുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും ലഹരിമരുന്ന് എത്തിച്ചിരുന്നു.സീരിയലിലെ ചെറു വേഷങ്ങള്‍ ചെയ്തിരുന്ന അനിഖ പിന്നീട് അഭിനയം നിര്‍ത്തി ലഹരി മേഖലയിലേക്കു കടന്നു. വിദേശത്തു നിന്നു കുറിയര്‍ വഴിയാണു ലഹരി മരുന്ന് എത്തുന്നതെന്നാണു കണ്ടെത്തല്‍. ദക്ഷിണേന്ത്യയിലെ മയക്കു മരുന്ന് വിപണിയെ നിയന്ത്രിച്ചിരുന്നത് അനിഖയായിരുന്നു.
അരി പച്ചക്കറി ലോറികളില്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും ലഹരി മരുന്ന് എത്തിച്ചിരുന്ന മറ്റൊരു സംഘവും ഇവര്‍ പിടിയിലായ ദിവസം അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഈ അറസ്റ്റും. ചോദ്യം ചെയ്യലില്‍ കേരളത്തിലെ സ്വര്‍ണ്ണ കടത്തു കേസിലെ പ്രതികളുമായുള്ള ബന്ധം ഇവര്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് സൂചന. മുഹമ്മദ് അനൂപിന്റെ ഫോണ്‍ കോണ്‍ടാക്‌ട് ലിസ്റ്റില്‍ സ്വര്‍ണക്കടത്തു കേസിലെ പ്രതി കെ.ടി. റമീസും കേരള രാഷ്ട്രീയത്തിലെ ഉന്നതന്റെ അടുത്തബന്ധുവും ഉള്‍പ്പെടുന്നു.
Post Your Comments