വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും കൃത്യമല്ലെന്ന് ആരോപണം. ഫെബ്രുവരി മുതലുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഏറ്റവും ചുരുങ്ങിയത് 1,80,000 പേര് മരിച്ചതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെക്സസ്, ഫ്ളോറിഡ, കാലിഫോര്‍ണിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആഴ്ചകളായി രോഗവ്യാപന നിരക്ക് വര്‍ധിക്കുന്നതിനെ തുടര്‍ന്ന് മരണ നിരക്കിലും വര്‍ധനവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിച്ചിരുന്നുവെന്ന് ആരോഗ്യ രംഗത്തെ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാൽ പ്രതിദിനം രണ്ടായിരത്തിലേറെ പേര് മരിച്ചിരുന്ന പലയിടത്തും ഏപ്രിലില്‍ നിന്നും ജൂലൈയിലെത്തിയപ്പോള് മരണ നിരക്ക് 500ലും താഴെ ആയെന്നാണ് കണക്ക്.
Read also: കൊവിഡ് മൂലം അടച്ചിട്ടിരുന്ന സ്കൂളുകൾ തുറന്ന് ചൈന
പല നഗരങ്ങളിലും സംസ്ഥാനങ്ങളിലും മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യുന്നതിന്റെയും കണക്കെടുക്കുന്നതിന്റെയും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. അതുകൊണ്ടായിരിക്കാം കണക്കുകളില്‍ വ്യത്യാസം വന്നതെനും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുജനങ്ങള്‍ സാധാരണ രീതികളിലേക്ക് മാറിയതോടെ പലയിടങ്ങളിലും രോഗവ്യാപന നിരക്ക് വര്‍ധിക്കുകയും മരണം കൂടുകയും ചെയ്തു. പക്ഷേ ഇതൊന്നും കണക്കുകളില്‍ ഉൾപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
Post Your Comments