COVID 19News

കൊറോണ വൈറസ് ഉള്‍പ്പെടെ എല്ലാ മാരക വൈറസുകളേയും ചെറുക്കുന്ന വാക്‌സിനുമായി കേംബ്രിജ് സര്‍വകലാശാല

ഇംഗ്ലണ്ട് : കൊറോണ വൈറസ് ഉള്‍പ്പെടെ എല്ലാ മാരക വൈറസുകളേയും ചെറുക്കുന്ന വാക്സിനുമായി കേംബ്രിജ് സര്‍വകലാശാല. കോവിഡ്19 പരത്തുന്ന സാര്‍സ് കോവ്-2 വൈറസിനെ പ്രതിരോധിക്കാന്‍ വാക്സീന്‍ കണ്ടെത്തുന്ന തിരക്കിലാണ് ലോകം. എന്നാല്‍ കൊറോണ വൈറസുകളില്‍ ആദ്യത്തേതല്ല സാര്‍സ് കോവ്-2. സാര്‍സും മെര്‍സുമൊക്കെ പരത്തുന്ന കൊറോണ വൈറസുകളെ ശാസ്ത്രലോകം നേരത്തെ തിരിച്ചറിഞ്ഞിരുന്നു. വൈറസിന് സംഭവിക്കുന്ന ജനിതക പരിവര്‍ത്തനം പരിഗണിക്കുമ്പോള്‍ ഇത് അവസാനത്തേത് ആകാനും തരമില്ല.

read also : 28 അല്ല, 30 വയസ് വരെ പി.എസ്.സി ജോലി കാത്തിരുന്നു, അത്രേം ഓക്‌സിജന്‍ പാഴാക്കിയതില്‍ ഖേദിക്കുന്നു ; നെല്‍സണ്‍ ജോസഫ്

അതിനാല്‍ കണ്ടു പിടിക്കപ്പെട്ടതും ഇനി വരാന്‍ സാധ്യതയുള്ളതുമായ എല്ലാ കൊറോണ വൈറസുകള്‍ക്കെതിരെയും പ്രതിരോധം തീര്‍ക്കുന്ന ഒരു സ്മാര്‍ട്ട് വാക്സീന്‍ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് ഇംഗ്ലണ്ടിലെ കേംബ്രിജ് സര്‍വകലാശാല.

DIOS-CoVax2 എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സീന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചു. ജനിതക സീക്വന്‍സിങ്ങ് ഉപയോഗിച്ചാണ് ഈ വാക്സീന്‍ രൂപപ്പെടുത്തുന്നത്. ഭാവിയില്‍ വൈറസിന് വരാന്‍ സാധ്യതയുള്ള ജനിതക പരിവര്‍ത്തനങ്ങള്‍ കണ്ടെത്താനായി 3ഡി കംപ്യൂട്ടര്‍ മോഡലിങ്ങും പദ്ധതിയില്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button