COVID 19Latest NewsNewsIndia

കൊറോണ വാക്സിന് ഇന്ത്യയെ സമീപിച്ച് ലോകരാജ്യങ്ങള്‍

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കൊറോണ വാക്‌സിനായി ഇന്ത്യയെ സമീപിച്ച് ലോക രാജ്യങ്ങള്‍. ഈ സാഹചര്യത്തില്‍ കൊറോണ വൈറസ് വാക്സിനുകളുടെ ഏറ്റവും വലിയ വിതരണക്കാരാകാന്‍ തയ്യാറെടുക്കുകയാണ് ഇന്ത്യ. ലോക രാജ്യങ്ങള്‍ നേരിട്ടും വാക്‌സിന്‍ കമ്പനികള്‍ മുഖേനയും ഇന്ത്യയെ സമീപിക്കുന്നുണ്ട്. ബ്രസീല്‍, മൊറോക്കോ, സൗദി അറേബ്യ, മ്യാന്‍മര്‍, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയില്‍നിന്ന് വാക്സിന്‍ ഇറക്കുമതി ചെയ്യുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു. വാക്‌സിന്‍ വിതരണത്തിന് അയല്‍ രാജ്യങ്ങള്‍ക്കായിരിക്കും ഇന്ത്യ ആദ്യ പരിഗണന നല്‍കുക.

Rread Also :അച്ഛനോട് പീഡനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് പോലീസ്; ഈ കേരള പോലീസിന് എന്തുപറ്റി?

അഫ്ഗാനിസ്ഥാന് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചു കഴിഞ്ഞു. അതേ സമയം പാകിസ്താന്‍ ഇതുവരെ ഇന്ത്യയോട് വാക്‌സിന്‍ ആവശ്യപ്പെട്ടിട്ടില്ല. നേപ്പാള്‍ 12 ലക്ഷം കൊറോണ വാക്സിന്‍ ഡോസുകളാണ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂട്ടാന്‍ പത്തുലക്ഷം കോവിഷീല്‍ഡ് വാക്സിനുകളും ആവശ്യപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. മൂന്നുകോടി കോവിഷീല്‍ഡ് വാക്സിനാണ് ബംഗ്ലാദേശ് ഇന്ത്യയില്‍നിന്ന് വാങ്ങാനൊരുങ്ങുന്നത്.

ശ്രീലങ്കയും മാലദ്വീപും ഇന്ത്യയില്‍നിന്ന് വാക്സിന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ട്. ബ്രിക്സ് കൂട്ടായ്മയിലെ അംഗങ്ങളായ ബ്രസീലും സൗത്ത് ആഫ്രിക്കയും ഇന്ത്യയില്‍നിന്ന് വാക്സിന്‍ വാങ്ങാനാണ് ലക്ഷ്യമിടുന്നത്.

വാക്‌സിന്‍ നിര്‍മ്മാണത്തിലും സംഭരണത്തിലും ലോകരാജ്യങ്ങളില്‍ ഇന്ത്യയാണ് മുന്നിട്ടു നില്‍ക്കുന്നത്. ജനുവരി 16നാണ് ഇന്ത്യയില്‍ കൊറോണ വാക്സിന്‍ വിതരണം ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button