വെളിച്ചെണ്ണയാണ് കേരളത്തിന്റെ തനതായ എണ്ണ. പക്ഷേ ഭക്ഷണ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ നാം എത്രമാത്രം വെളിച്ചെണ്ണയെ ആശ്രയിക്കുന്നുണ്ട് എന്നത് സംശയകരമാണ്. ലോകത്തിലെ തന്നെ ഏറ്റവും ഗുണ നിലവാരമുള്ള എണ്ണയായി കണക്കാക്കപ്പെടുന്നത് നമ്മുടെ സ്വന്തം വെളിച്ചെണ്ണയെയാണ്. ഇതിനെ സാധൂകരിക്കുന്ന പഠനങ്ങള്‍ ഓരോ ദിവസവും പുറത്തുവന്നുകോണ്ടിരിക്കുകയാണ്.
വെളിച്ചെണ്ണ ഹൃദ്രോഗത്തിനുള്ള സാധ്യത കുറക്കും എന്ന് കണ്ടെത്തിയിരിക്കുകയണ് ഇംഗ്ലണ്ടില്‍ നടത്തിയ ഒരു പഠനം. ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ് യൂണീവേഴ്‌സിറ്റിയിലെ പ്രൊഫസര്‍മാരായ കേയ് തി കൗ, നിദ ഫെറൗനി എന്നിവര്‍ ചേര്‍ന്നണ് പഠനം നടത്തിയത്. നേരത്തെ ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഇല്ലാത്ത 50നും 75നും മധ്യേ പ്രായമുള്ളവരില്‍ വേളിച്ചെണ്ണ, ഒലീവ് ഓയില്‍, നെയ്യ് എന്നിവ അഹാരത്തിനൊപ്പം മാറി മാറി നല്‍കിയാണ് പഠനം നടത്തിയത്.
നാലാഴ്ച നീണ്ടുനിന്ന പഠനത്തിനൊടുവില്‍ നെയ്യ് സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തിയവരില്‍ ശരീരത്തിന് ദോഷകരമായ എല്‍ ഡി എല്‍ കോളസ്‌ട്രോളിന്റെ തോത് 15 ശതമാനം വര്‍ധിച്ചതായി കണ്ടെത്തി. എന്നാല്‍ വെളിച്ചെണ്ണ സ്ഥിരമായി ഭക്ഷണത്തില്‍ ഉപയോഗിച്ചവരില്‍ ശരീരത്തിന്റെ സന്തുലിതാവസ്ഥക്ക് ആവശ്യമായ എച്ച് ഡി എല്‍ കൊളസ്‌ട്രോളിന്റെ അളവ് 15 ശതമാനം ഉയര്‍ന്നതായി കണ്ടെത്തി. ഒലീവ് ഓയില്‍ കഴിച്ചവരിലാകട്ടെ എച്ച് ഡി എല്‍ കൊളസ്‌ട്രോളിന്റെ അളവ് അഞ്ച് ശതമാനം മാത്രമാണ് ഉയര്‍ന്നത്.
Post Your Comments