Latest NewsNewsIndia

8 വയയുകാരിയെ ഒളിച്ചു കളിക്ക് വിളിച്ച് ഏഴ് കൗമാരക്കാര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു ; പ്രതികളില്‍ 12 വയസുള്ള രണ്ടു പേര്‍ക്ക് കോവിഡ്

അഗര്‍ത്തല: ത്രിപുരയിലെ ഒരു ഗ്രാമത്തില്‍ ഒളിച്ചു കളിക്ക് വിളിച്ച് കൗമാരക്കാരായ ഏഴ് ആണ്‍കുട്ടികള്‍ എട്ടുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. പശ്ചിമ ത്രിപുര ജില്ലയിലെ തബാരിയയില്‍ താമസിക്കുന്ന ആറ് പ്രതികളെ അറസ്റ്റ് ചെയ്തു, ഒരാള്‍ ഒളിവിലാണ്. ഇവരില്‍ നാലുപേരെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു. കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിനാല്‍ 12 വയസ് പ്രായമുള്ള മറ്റ് രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പ്രതികളായ ആണ്‍കുട്ടികള്‍ അവളെ ഒളിച്ചു കളിക്കാന്‍ വിളിച്ചെന്നും തുടര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്ന് പറയുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നതെന്ന് ന്യൂ ക്യാപിറ്റല്‍ കോംപ്ലക്സിലെ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ പ്രിയ മധുരി മജുംദര്‍ പറഞ്ഞു. പറഞ്ഞു.

തുടര്‍ന്ന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തിരിച്ചെത്തി എന്താണ് സംഭവിച്ചതെന്ന് മാതാപിതാക്കളെ അറിയിച്ചു. പെണ്‍കുട്ടിയെ അറിയുന്ന പ്രതികളെ ശനിയാഴ്ച പരാതി നല്‍കിയതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. എഫ്ഐആറില്‍ ആകെ ഏഴ് പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറ് പേരെ ഞങ്ങള്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരാള്‍ ഒളിവിലാണ്. ”മജുംദര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button