ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ഏര്‍പ്പെടുത്തിയിരുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിൻവലിക്കുന്നത് നാലാം ഘട്ടത്തിലേക്ക് കടക്കുകയാണ്. നാലാംഘട്ട അണ്‍ലോക്കില്‍ എന്തെല്ലാം സര്‍വീസുകളും മേഖലകളുമാണ് പുനഃരാരംഭിക്കാന്‍ പോകുന്നതെന്ന ചര്‍ച്ചകള്‍ ആരംഭിച്ച് കഴിഞ്ഞു. സ്‌കൂളുകള്‍ അടഞ്ഞ് കിടക്കാനാണ് സാധ്യത. മെട്രോ റെയില്‍ സര്‍വീസുകള്‍ ആരംഭിച്ചേക്കുമെന്നും സൂചനയുണ്ട്. കര്‍ശന നിയന്ത്രണങ്ങളോടെയാകും മെട്രോ സര്‍വീസുകള്‍ ആരംഭിക്കുക. മെട്രോ കാര്‍ഡുകള്‍ വഴി മാത്രം ടിക്കറ്റിംഗ് സംവിധാനം ഒരുക്കും. ട്രെയിനിനുള്ളില്‍ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടാകും.
Read also:വസ്ത്രം അലക്കാന്‍ ഇറങ്ങിയ യുവതിയും 10 വയസ്സുള്ള മകനും കുളത്തില്‍ മുങ്ങിമരിച്ചു
ഐ.ഐ.ടി, ഐ.ഐ.എം തുടങ്ങിയ പ്രൊഫഷണല്‍ കോഴ്‌സുകള്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുകയാണ്. ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. എന്നാല്‍ മദ്യം കൗണ്ടര്‍ വഴി വില്‍ക്കാന്‍ അനുമതി ലഭിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
Post Your Comments