ദില്ലി: പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അടുത്തയാഴ്ച റഷ്യ സന്ദര്‍ശിക്കും. ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) പ്രതിരോധ മന്ത്രിയുടെ കൂടിക്കാഴ്ചയ്ക്കായാണ് രാജ്‌നാഥ് സിംഗ് റഷ്യ സന്ദര്‍ശിക്കുന്നത്. ഈ വര്‍ഷത്തേക്കുള്ള ബ്രിക്‌സ്, എസ്സിഒ ഗ്രൂപ്പിംഗിന്റെ ചെയര്‍ റഷ്യയാണ്, അതായത് ഇവരായിരിക്കും ഈ വര്‍ഷം മുഴുവനും അനുബന്ധ മീറ്റിംഗുകള്‍ നടത്തുക.
റഷ്യന്‍ സര്‍ക്കാറിന്റെ 2020 ന് പിന്നാലെ റഷ്യയിലെ ഇന്ത്യന്‍ പ്രതിനിധി ഡി ബാല വെങ്കടേഷ് വര്‍മ്മയെ സന്ദര്‍ശിച്ച റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു അടുത്തയാഴ്ച മോസ്‌കോയില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞിരുന്നു. രാജ്‌നാഥ് സിംഗിന്റെ റഷ്യയിലേക്കുള്ള രണ്ടാമത്തെ സന്ദര്‍ശനമാണിത്, വിക്ടറി ഡേ പരേഡിനായി ഈ വര്‍ഷം ജൂണില്‍ അദ്ദേഹം മോസ്‌കോ സന്ദര്‍ശിച്ചിരുന്നു.
സെപ്റ്റംബര്‍ 10 ന് റഷ്യ എസ്സിഒ വിദേശകാര്യ മന്ത്രിയുടെ യോഗം നടത്തും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ അന്ന് റഷ്യ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടിക്കാഴ്ചയ്ക്ക് റഷ്യയില്‍ നിന്ന് ക്ഷണം ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും മന്ത്രി റഷ്യയിലേക്ക് പോകുന്നതിനെക്കുറിച്ച് ഒരു വാര്‍ത്തയും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
Post Your Comments