CricketLatest NewsNewsSports

ഇവിടെ എന്തും പോകും ; ദേശീയ കായിക ദിനത്തില്‍ വ്യത്യസ്ത കായിക മത്സരങ്ങള്‍ കളിക്കുന്ന സച്ചിന്‍ ; വീഡിയോ വൈറലാകുന്നു

ഇന്ന് ദേശീയ കായി ദിനമാണ്. 1928, 1932, 1936 വര്‍ഷങ്ങളില്‍ ഇന്ത്യയ്ക്കായി ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയ ഹോക്കി ഇതിഹാസം ധ്യാന്‍ ചന്ദിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ചാണ് എല്ലാ വര്‍ഷവും ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. ദേശീയ കായിക ദിനം ആഘോഷിക്കുന്ന പാരമ്പര്യം 2012 ല്‍ ആരംഭിച്ചു. സ്പോര്‍ട്സ് ഡേ, രാജീവ് ഗാന്ധി ഖേല്‍ രത്ന, അര്‍ജുന അവാര്‍ഡ്, ധ്യാന്‍ ചന്ദ്, ദ്രോണാചാര്യ അവാര്‍ഡുകള്‍ തുടങ്ങിയ ബഹുമതികളോടെ രാജ്യം താരങ്ങളെ ആദരിക്കാറുണ്ട്.

ഈ വര്‍ഷത്തെ ദേശീയ കായിക ദിനത്തില്‍ സച്ചിന്‍ ട്വിറ്ററില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ക്രിക്കറ്റ് ഇതിഹാസത്തിന്റെ ഈ വീഡിയോയില്‍ ക്രിക്കറ്റ്, ബാസ്‌കറ്റ് ബോള്‍, ബാഡ്മിന്റണ്‍, ടെന്നീസ്, സ്‌ക്വാഷ്, ടേബിള്‍ ടെന്നീസ്, മോട്ടോര്‍ റേസിംഗ്, ഗോള്‍ഫ് എന്നിങ്ങനെ വ്യത്യസ്ത കായിക വിനോദങ്ങള്‍ കളിക്കുന്നതായി കാണാം.

അടിക്കുറിപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സ്‌പോര്‍ട്‌സ് കളിക്കുന്നതിന്റെ പ്രാധാന്യം എടുത്തുകാട്ടി. അടുത്തുള്ളവരെയും പ്രിയപ്പെട്ടവരെയും എല്ലാ ദിവസവും കുറച്ച് സമയം ഏതെങ്കിലും കായിക വിനോദങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കണമെന്നും സച്ചിന്‍ അഭ്യര്‍ഥിച്ചു. കുട്ടിക്കാലം മുതല്‍ തന്നെ ടെന്നീസ് കളിക്കാന്‍ അറിയപ്പെട്ടിരുന്ന സച്ചിന്‍ പലപ്പോഴും ഗോ കാര്‍ട്ടിംഗിനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. പ്രോ കബഡി ലീഗിലെ തമിഴ് തലൈവാസ് ടീമിന്റെ സഹ ഉടമ കൂടിയായ അദ്ദേഹം രാജ്യത്തെ എല്ലാ ഐഡിബിഐ ലൈഫ് ഇന്‍ഷുറന്‍സ് സ്‌പോണ്‍സര്‍ ചെയ്ത മാരത്തണുകള്‍ക്കും അംഗീകാരം നല്‍കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button