തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കാലവര്‍ഷം ശക്തമാകുമെന്ന് റിപ്പോർട്ട്. ഇടുക്കി ജില്ലയിൽ തിങ്കളാഴ്ച്ചയും ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ച കൊല്ലം ജില്ലയിലുമാണ് ഒറ്റപ്പെട്ട മഴ പ്രവചിച്ചിരിക്കുന്നത്. ഓഗസ്റ്റ് 28 മുതല്‍ സെപ്റ്റംബര്‍ 3 വരെ കേരളത്തില്‍ ആകെ ലഭിക്കാന്‍ സാധ്യതയുള്ള ശരാശരി മഴ സാധാരണ മഴ ആയിരിക്കുമെന്നും സെപ്റ്റംബര്‍ 4 മുതല്‍ സെപ്റ്റംബര്‍ 10 വരെയുള്ള രണ്ടാമത്തെ ആഴ്ചയില്‍ കേരളത്തില്‍ സാധാരണയെക്കാള്‍ കൂടിയ മഴയാണ് ആകെ ലഭിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത തിങ്കളാഴ്ച്ച മുതല്‍ ബുധനാഴ്ച്ച വരെ മാഹിയിലും കേരളത്തിലും ഇടിയോടു കൂടിയ മഴ പെയ്തേക്കുമെന്നും സൂചനയുണ്ട്.
Post Your Comments