‘ഈസ്ട്രജന്‍’ ഉള്‍പ്പെടെയുള്ള സ്ത്രീ ലൈംഗിക ഹോര്‍മോണുകളുടെ പ്രവര്‍ത്തനമാണ് സ്ത്രീകളില്‍ കൊറോണ വൈറസ് ബാധയുടെ കാഠിന്യം കുറയാന്‍ കാരണമെന്ന് പഠനം. കൊറോണ വൈറസ് ബാധിതരായ പുരുഷന്മാരുടെ ആരോ?ഗ്യാവസ്ഥ സ്ത്രീകളെക്കാള്‍ അപകടകരമാണെന്ന കണ്ടെത്തലുകള്‍ക്ക് പിന്നാലെയാണ് ഇതിന്റെ കാരണം പുറത്തുവന്നിരിക്കുന്നത്. കോവിഡ് ബാധിതരായ പുരുഷന്മാരില്‍ രോഗലക്ഷണവും മറ്റ് പരിണിതഫലവും കൂടുതല്‍ രൂക്ഷമാണെന്ന് കാണപ്പെട്ടിട്ടുണ്ട്.
കോവിഡ് ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുള്ളതാണ്. ഈസ്ട്രജന്റെ പ്രവര്‍ത്തനം മൂലം സ്ത്രീകളില്‍ ഹൃദ്രോ?ഗസാധ്യത കുറവാണെന്നതുപോലെതന്നെ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തന്നെയാണ് കൊറോണ വൈറസ് ബാധ രൂക്ഷമാകുന്നതില്‍ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതെന്നാണ് പഠനത്തിലെ കണ്ടെത്തല്‍.
ഹൃദയം, ഹൃദയധമനികള്‍, വൃക്കകള്‍ എന്നിവയുടെ സംരക്ഷണ ആവരണമായി പ്രവര്‍ത്തിക്കുന്ന കോശങ്ങളില്‍ അടങ്ങിയിട്ടുള്ള എസിഇ2 എന്ന എന്‍സൈം ആണ് കൊറോണ വൈറസിനെ ശരീരത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നത്. ആന്തരിക അവയവങ്ങളിലേക്ക് കടക്കാന്‍ വൈറസിനെ സഹായിക്കുന്നതും എസിഇ2 എന്ന എന്‍സൈം ആണ്. എന്നാല്‍ ഈസ്ട്രജന്റെ പ്രവര്‍ത്തനം എസിഇ2വിന്റെ അളവ് കുറയ്ക്കുന്നതിനാല്‍ സ്ത്രീകളില്‍ വൈറസ് പ്രവര്‍ത്തനം കുറയും. ഇതാണ് പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് കോവിഡ് റിസ്‌ക് കുറവാണെന്നതിന് പിന്നിലെ കാരണമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ലിയന്നെ ഗ്രോബാന്‍ പറഞ്ഞു.
Post Your Comments