Latest NewsIndiaNews

കോണ്‍ഗ്രസ് നേതാക്കളുടെ ആക്രമണം തുടരുന്നു: സംവാദം അവസാനിപ്പിക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണെന്ന് ശശി തരൂർ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണി ആവശ്യപ്പെട്ട് അയച്ച കത്തില്‍ ഒപ്പുവച്ചതിന്റെ പേരില്‍ നേരിടുന്ന വിമർശനങ്ങളിൽ പ്രതികരിച്ച ശശി തരൂര്‍. കത്ത് കഴിഞ്ഞകാര്യമായി കണക്കാക്കാമെന്ന് കോണ്‍ഗ്രസ് അധ്യക്ഷതന്നെ പറഞ്ഞ സാഹചര്യത്തില്‍ സംവാദം അവസാനിപ്പിക്കാന്‍ എല്ലാ സഹപ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി. അതേസമയം ഇതിന് ശേഷവും തരൂരിനെതിരെ പാർട്ടിയിൽ നിന്നും വിമർശനം തുടരുകയാണ്. കെപിസിസി വര്‍ക്കിങ് പ്രസിഡന്റും ലോക്സഭാ ചീഫ്വിപ്പുമായ കൊടിക്കുന്നില്‍ സുരേഷ്, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, കെ മുരളീധരനുമെല്ലാം വിമർശനവുമായി രംഗത്തെത്തിയിരുന്നു.

Read also: ശശി തരൂരിനെ പിന്തുണച്ച്‌ ശബരിനാഥന്‍ എംഎല്‍എ

എന്നാൽ കത്തിന്റെ പേരില്‍ വിമര്‍ശിക്കുന്നവർക്കെതിരെ ഗുലാംനബി ആസാദ് രംഗത്തെത്തി. കോണ്‍ഗ്രസിനുള്ളില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എവിടെയും എത്തില്ലെന്ന് അറിയുന്നവരാണ് വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും കത്തിനെ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ബ്ലോക്ക് തലംമുതലുള്ള പ്രസിഡന്റുമാരെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് ആവശ്യപ്പെടുന്നത്. തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ അടുത്ത 50 വര്‍ഷത്തേക്കുകൂടി പ്രതിപക്ഷത്തിരിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button