വസ്ത്രം അലക്കാന്‍ ഇറങ്ങിയ യുവതിയും ഇവരുടെ 10 വയസ്സുള്ള മകനും കുളത്തില്‍ മുങ്ങിമരിച്ചു. ചൗരി പ്രദേശത്തെ അര്‍ജുന്‍ഗഞ്ച് ഗ്രാമത്തിലെ ഗോതിയ കുളത്തിലാണ് നസറീന്‍ (36) മകന്‍ സര്‍ഫരാസ് (10) എന്നിവര്‍ മുങ്ങിമരിച്ചത്.
കുളത്തില്‍ വസ്ത്രം കഴുകുകയായിരുന്നു നസറീന്‍ ഇതിനിടയില്‍ മകന്‍ സര്‍ഫരാസ് അബദ്ധത്തില്‍ ജലാശയത്തില്‍ വീഴുകയായിരുന്നു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവതിയും മകനും കുളത്തിന്റെ ആഴമേറിയ ഭാഗത്തേക്ക് പോകുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും മുങ്ങിമരിച്ചതെന്ന് പോലീസ് പറഞ്ഞു.
പ്രദേശവാസികള്‍ അവരെ പുറത്തെത്തിച്ച് അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ച് ഡോക്ടര്‍മാര്‍ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
Post Your Comments