തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റിൽ ഫയലുകൾ അഗ്നിക്കിരയായ പൊതുഭരണ വിഭാഗം (പൊളിറ്റിക്കൽ) കൈകാര്യം ചെയ്യുന്നത് യുഎഇ കോൺസുലേറ്റ് അടക്കമുള്ള നയതന്ത്ര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ. ചീഫ് സെക്രട്ടറിയുടെ ഓഫിസിനു തൊട്ടു മുകളിലാണ് തീപിടിത്തമുണ്ടായ ജിഎഡി പൊളിറ്റിക്കൽ വിഭാഗം. കോൺസുലേറ്റ് ഓഫിസുകളിലെ ഉദ്യോഗസ്ഥർക്കുള്ള ഡിപ്ലോമാറ്റിക് ഐഡി കാർഡ് നൽകൽ, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രിമാരുടെ വിദേശയാത്ര, മന്ത്രിമാരുടെ സത്യപ്രതിജ്ഞ തുടങ്ങി സുപ്രധാന ചുമതലകളുള്ളതിനാൽ സുരക്ഷിതത്വം കണക്കിലെടുത്ത് കടലാസ് ഫയലുകളാണ് അധികവും.
സംസ്ഥാന സർക്കാരിനു കീഴിലെ മന്ത്രിമാരോ ഉദ്യോഗസ്ഥരോ കോൺസുലേറ്റുമായും മറ്റും ഇടപെടുമ്പോൾ ജിഎഡി പൊളിറ്റിക്കൽ വിഭാഗത്തെ അറിയിച്ചിരിക്കണമെന്നാണു ചട്ടം. ഇവിടുത്തെ ഉദ്യോഗസ്ഥർ സ്വർണക്കള്ളക്കടത്തു കേസ് പ്രതികളായ സ്വപ്ന സുരേഷുമായും സരിത്തുമായും അടുത്ത ബന്ധമാണ് പുലർത്തിയിരുന്നത്. ഉദ്യോഗസ്ഥരും പ്രതികളും ഒരുമിച്ചു നിൽക്കുന്ന ചിത്രം സെക്രട്ടേറിയറ്റിലെ വാട്സാപ് ഗ്രൂപ്പുകളിൽ പ്രചരിച്ചു തുടങ്ങിയിട്ട് ഒരാഴ്ചയായി. എൻഐഎ ആവശ്യപ്പെട്ടതനുസരിച്ച് തിങ്കളാഴ്ച ഈ ഓഫിസിൽനിന്നു 2 പേർ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകളുമായി കൊച്ചിയിൽ പോയിരുന്നു.
നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന യച്ചൂരിയുടെ നിലപാട് തള്ളി കേന്ദ്രത്തിനൊപ്പം കേരളം
രണ്ടാം വട്ടമാണ് ഈ ഓഫിസിൽ നിന്ന് എൻഐഎയ്ക്ക് രേഖകൾ കൈമാറുന്നത്. കഴിഞ്ഞ 3 വർഷമായി കോൺസുലേറ്റ് സംഘടിപ്പിക്കുന്ന എല്ലാ പ്രധാന പരിപാടികളിലും ആഘോഷങ്ങളിലും പൊളിറ്റിക്കൽ വകുപ്പിൽ സന്ദർശനം നടത്താറുണ്ടായിരുന്നു. ചീഫ് പ്രോട്ടോക്കോൾ ഓഫിസർക്ക് കോവിഡ് സ്ഥിരീകരിച്ചതിനാൽ തിങ്കൾ രാവിലെ മുതൽ പൊളിറ്റിക്കൽ വിഭാഗവും അതേ ഹാളിൽ പ്രവർത്തിക്കുന്ന ടൂറിസം വകുപ്പിന്റെ 2 സെക്‌ഷനുകളും അടച്ചു.
Post Your Comments