ചണ്ഡീഗഢ്: റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് വ്യോമസേനയുടെ ഭാഗമാകും, ആദ്യ ഘട്ടം അഞ്ച് വിമാനങ്ങള്‍. ഫ്രാന്‍സില്‍ നിന്നെത്തിച്ച അഞ്ച് റഫാല്‍ യുദ്ധവിമാനങ്ങള്‍ സെപ്റ്റംബര്‍ 10ന് ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ വച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണ് യുദ്ധവിമാനങ്ങള്‍ വ്യോമസേനയ്ക്ക് സമര്‍പ്പിക്കുക. പരിപാടിയിലേക്ക് ഫ്രഞ്ച് പ്രതിരോധ മന്ത്രിയെയും ക്ഷണിച്ചിട്ടുണ്ട്.
ഏറെ വിവാദങ്ങള്‍ക്കിടെ ജൂലൈ 29നാണ് ഫ്രാന്‍സില്‍ നിന്ന് അഞ്ച് റഫാല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യയിലെത്തിച്ചത്. ആദ്യ ഘട്ടമായി ലഭിച്ച അഞ്ച് വിമാനങ്ങളില്‍ മൂന്നെണ്ണം ഒരു സീറ്റുള്ളവും രണ്ടണ്ണം രണ്ട് സീറ്റുള്ളവയുമാണ്. ഫ്രാന്‍സില്‍നിന്ന് ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ അഞ്ചെണ്ണമാണ് അംബാലയിലെത്തിയത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതില്‍ കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
Post Your Comments