തിരുവനന്തപുരം : ഓണക്കാലത്ത് പൊതുഗതാഗതത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കിയതിനെ തുടർന്ന് ഇന്നുമുതല്‍ ദീര്‍ഘദൂര സര്‍വീസ് പുനരാരംഭിച്ച് കെഎസ്ആര്‍ടിസി. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് സെപ്തംബര്‍ രണ്ടുവരെയാണ് പൊതുഗതാഗതത്തിന് അനുമതി നല്‍കിയത്.
രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ സര്‍വീസ് നടത്താം. ഓണ്‍ലൈന്‍ റിസര്‍വേഷനിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ദീര്‍ഘദൂര യാത്ര ചെയ്യാനാവുക. ടിക്കറ്റുകള്‍ക്ക് സന്ദർശിക്കുക : www.online.keralartc.com . ഫോണ്‍: 9447071021, 0471 2463799
അതേസമയം സംസ്ഥാനത്തെ സ്റ്റേജ്, കോണ്‍ട്രാക്ട് കാര്യേജുകളുടെ നികുതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൂടുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് ആരംഭിക്കുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന് ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു അറിയിച്ചു.
Post Your Comments