KeralaLatest NewsNews

സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഓണ സമ്മാനം : 1600 കോടി രൂപയുടെ ഗിഫ്റ്റ് സിറ്റി വരുന്നു : ഒന്നേ കാല്‍ ലക്ഷം പേര്‍ക്ക് നേരിട്ട് ജോലി

കൊച്ചി: സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ ഓണ സമ്മാനം , 1600 കോടി രൂപയുടെ ഗിഫ്റ്റ് സിറ്റി വരുന്നു . ഒന്നേ കാല്‍ ലക്ഷം പേര്‍ക്ക് നേരിട്ട് ജോലി ലഭിയ്ക്കുമെന്ന് റിപ്പോര്‍ട്ട്. ആലുവയിലാണ് 1600 കോടി രൂപയുടെ ഗിഫ്റ്റ് സിറ്റി വരുന്നത്. കൊച്ചി-ബംഗലൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോറിന്റെ (കെബിഐസി) ഭാഗമാണ് ഗിഫ്റ്റ് സിറ്റി. ഇതിന് നാഷണല്‍ ഇന്‍സഡ്ട്രിയല്‍ കോറിഡോര്‍ ഡവലപ്മെന്റ് ആന്റ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് (എന്‍ഐസിഡിഐടി) അനുമതി നല്‍കി.

read also : എഫ്എടിഎഫ് കരിമ്പട്ടികയില്‍ പാകിസ്ഥാനെ പെടുത്തിയാല്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് ഇമ്രാന്‍ ഖാന്റെ മുന്നറിയിപ്പ്

ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് നേരിട്ടും മൂന്നര ലക്ഷം ആളുകള്‍ക്ക് പരോക്ഷമായും തൊഴില്‍ ലഭിക്കുന്ന കൊച്ചി ഗ്ലോബല്‍ ഇന്‍ഡസ്ട്രീസ് ഫിനാന്‍സ് ആന്റ് ട്രേഡ് (ജിഐഎഫ്ടി) സിറ്റി, സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ പൊതുമേഖലാ -സ്വകാര്യ മേഖല സഹകരണത്തിലാണ് (പിപിപി) നടപ്പാക്കുക. ഇതിനുള്ള സ്ഥലമെടുപ്പ് സംസ്ഥാനം നടത്തണം. ഇതിനുള്ള പണവും പലിശ കുറഞ്ഞ ലോണ്‍ കേന്ദ്രം നല്‍കും.

ആലുവ നഗരസഭാ പരിധിയില്‍ കൊച്ചി വിമാനത്താവളത്തിന്റെ പരിസരത്ത് 220 ഹെക്ടര്‍ സ്ഥലത്താണ് ഗിഫ്റ്റി സിറ്റി വരിക. ഭൂമി ഏറ്റെടുക്കല്‍ 2021 ഫെബ്രുവരിയില്‍ പൂര്‍ത്തിയാക്കി, മാസ്റ്റര്‍ പ്ലാന്‍ ഫെബ്രുവരിയില്‍ തീര്‍ക്കണം. ടെന്‍ഡര്‍ നടപടികള്‍ 221 മാര്‍ച്ചില്‍ ആരംഭിച്ച് ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് കൊച്ചി-ബംഗലൂരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ പ്രൊജക്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി അല്‍ക്കേഷ് കുമാര്‍ ശര്‍മ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button