കോഴിക്കോട്: നരയംകുളത്തെ റേഷന്‍കടയില്‍ നിന്നു വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ചത്ത തവളയെ കണ്ടെത്തി. ആര്‍പ്പാമ്പറ്റ ബിജീഷിന് ലഭിച്ച കിറ്റിലാണ് തവളയെ കണ്ടത്. കഴിഞ്ഞ ദിവസം കിറ്റിലെ ശര്‍ക്കരയില്‍ നിന്ന് നിരോധിച്ച പുകയില ഉല്‍പന്നത്തിന്റെ പാക്കറ്റ് കിട്ടിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ശർക്കരയിൽ തവളയെ കണ്ടെത്തിയത്.
Read also: തിരുവോണത്തിന് പെട്രോൾ പമ്പുകൾക്കും അവധി
അതേസമയം ശര്‍ക്കരയുടെ ഗുണമേന്മ പരിശോധിച്ച ശേഷം മാത്രം നല്‍കിയാല്‍ മതിയെന്നാണ് ഇപ്പോൾ നിർദേശം ലഭിച്ചിരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഓരോ ലോഡ് ശര്‍ക്കര വരുമ്പോഴും സാംപിള്‍ എടുത്തു ലാബുകളിലേക്ക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. അതിന്റെ ഫലം ലഭിച്ച ശേഷം മാത്രമാണ് കിറ്റുകളിലേക്ക് എടുക്കുന്നത്. ശര്‍ക്കരയില്ലെങ്കില്‍ മാത്രം പഞ്ചസാര ഉപയോഗിക്കാനാണു നിര്‍ദേശം.
Post Your Comments