കുവൈറ്റ് സിറ്റി : ഇന്ത്യൻ പ്രവാസിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുവൈറ്റിൽ ജലീബ് അല്‍ ശുയൂഖിലാണ് സംഭവം. വിവരം ലഭിച്ചയുടൻ സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ബാത്ത്റൂമിനുള്ളില്‍ വസ്ത്രത്തില്‍ തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മരിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.
കുവൈറ്റിൽ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ ആത്മഹത്യയാണിതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പൈന്‍ സ്വദേശിയായ പ്രവാസിയാണ്. ആത്മഹത്യ ചെയ്ത മറ്റൊരാള്‍. കഴുത്തില്‍ കുരുക്കിട്ട് കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
Post Your Comments