ന്യൂഡൽഹി: അതിർത്തിയിൽ സൈനിക സന്നാഹം വർധിപ്പിച്ച് ചൈന. ഇതോടെ തുല്യരീതിയിൽ തന്നെ ഇന്ത്യയും തയ്യാറെടുക്കുന്നു. മിസൈലുകൾ അടക്കം വൻ സന്നാഹങ്ങളുമായി കിഴക്കൻ ലഡാക്കിലെ അതിർത്തികളിൽ ഇന്ത്യ സൈനികരെ വിന്യസിച്ചു. 2 മുതൽ 5 കിലോമീറ്റർ വരെ ദൂരെ ആക്രമണം നടത്താനും ഹെലികോപ്റ്ററുകളും താഴ്ന്നു പറക്കുന്ന വിമാനങ്ങളും വീഴ്ത്താനും കഴിയുന്ന മിസൈലുകളാണ് ഇന്ത്യ സജ്ജമാക്കിയത്. വ്യോമസേന മുൻനിര യുദ്ധവിമാനങ്ങളായ സുഖോയ് 30, ജാഗ്വർ, മിറാഷ് 2000 എന്നിവ ലേ, ശ്രീനഗർ താവളങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്.
ഗാൽവനിലെ സംഘർഷത്തിനു ശേഷം പലവട്ടം സൈനിക, നയതന്ത്ര ചർച്ചകൾ നടത്തിയെങ്കിലും ചൈനീസ് പട്ടാളം ഇപ്പോഴും തുടരുന്നുവെന്നാണ് റിപ്പോർട്ടുകൾ.ഇതോടെ ഇത്തവണ ശീതകാലത്തും സൈനിക സന്നാഹം ശക്തമായി തുടരും. ഗാൽവനിൽ നിന്ന് പിന്മാറിയെങ്കിലും പാംഗ്‌ഗോങ് മലനിരകളിലും ഡെപ്സാങിലും ചൈനീസ് സൈന്യം തുടരുകയാണ്.
Post Your Comments