കാബൂൾ : അഫ്ഗാനിസ്ഥാനിൽ വെള്ളപ്പൊക്ക കെടുതി രൂക്ഷമാകുന്നു. നിരവധി പ്രവിശ്യകളിലുണ്ടായ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 150 പിന്നിട്ടു. ഇരുന്നൂറോളം പേർക്ക് പരിക്കേറ്റു. നിരവധി പേർ ഇപ്പോഴും വീടുകൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തന ശ്രമങ്ങൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
അതേസമയം മധ്യ പ്രവിശ്യയായ പർവാനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പലായനം ചെയ്തവർക്കെതിരെ താലിബാന്റെ ക്രൂരത, ഭീകരർ നടത്തിയ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടു. ർവാനിൽ വെള്ളപ്പൊക്കത്തെ തുടർന്ന് ഏറ്റവും കൂടുതൽ നാശമുണ്ടായ പ്രദേശങ്ങളിൽനിന്ന് പലായനം ചെയ്തവർക്കു നേരെയാണ് താലിബാൻ ഭീകരർ വെടിയുതിർത്തതെന്ന് പ്രാദേശിക ഭരണകൂട വൃത്തങ്ങൾ അറിയിച്ചു. അഫ്ഗാനിൽ സമാധാനം പുനസ്ഥാപിക്കാൻ യുഎസിന്റെ നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കവെയാണ് ആക്രമണമുണ്ടായത്. ഇതിനിടെ മേഖലയിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായതായും . ഒരു അഫ്ഗാൻ സൈനികൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Post Your Comments