COVID 19Latest NewsNewsIndia

ഇന്ത്യയില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച് ശുഭ വാര്‍ത്ത

പൂനെ: ഇന്ത്യയില്‍ കോവിഡ് വാക്സിന്‍ സംബന്ധിച്ച് ശുഭ വാര്‍ത്ത . ഓക്സ്ഫോര്‍ഡ് കൊവിഡ് 19 വാക്സിന്‍ പരീക്ഷണം നടത്തിയ രണ്ട് വളണ്ടിയര്‍മാരില്‍ പാര്‍ശ്വഫലങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നാണ് ഇപ്പോള്‍ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പൂനെ ഭാരതി ആശുപത്രിയില്‍ ഉളള രണ്ട് വളണ്ടിയര്‍മാരിലാണ് പരീക്ഷണം നടത്തിയത്.

read also :  2500 പിന്നിട്ട് കേരളത്തിലെ പ്രതിദിന കോവിഡ് കണക്കുകള്‍ : ഇന്ന് ഏഴ് മരണം : ജില്ല തിരിച്ചുള്ള കണക്കുകള്‍

32ഉം 48ഉം വയസ്സ് പ്രായമുളള പുരുഷന്മാരിലാണ് കൊവിഷീല്‍ഡ് വാക്സിന്‍ പരീക്ഷിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ് രാജ്യത്ത് ഓക്സ്ഫോര്‍ഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്. ഒരു മാസത്തിന് ശേഷം ഈ യുവാക്കളില്‍ വീണ്ടും ഒരു ഡോസ് കൂടി വാക്സിന്‍ പരീക്ഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.

രണ്ട് ദിവസമായി ഈ യുവാക്കളെ തങ്ങളുടെ മെഡിക്കല്‍ സംഘം നിരീക്ഷിക്കുന്നുണ്ട്. എന്നാല്‍ വാക്സിന്‍ പരീക്ഷണത്തിന് ശേഷവും ഇവര്‍ സാധാരണ പോലെ തന്നെ തുടരുന്നുണ്ട്. വാക്സിന്‍ പരീക്ഷിച്ചതിന് ശേഷം ഇവര്‍ക്ക് വേദനയോ പനിയോ മറ്റ് പാര്‍ശ്വ ഫലങ്ങളോ ഒന്നും ഉണ്ടായില്ലെന്ന് മെഡിക്കല്‍ കോളേജിലെ ഡെപ്യൂട്ടി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിതേന്ദ്ര ഓസ്വാള്‍ അറിയിച്ചു. ഇവരെ നിലവില്‍ വീട്ടിലേക്ക് പോകാന്‍ അനുവദിച്ചിരിക്കുകയാണ്.

വരുന്ന 7 ദിവസങ്ങള്‍ക്കുളളില്‍ 25 പേരില്‍ കൂടി വാക്സിന്‍ പരീക്ഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button