ന്യൂഡൽഹി: കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയ ഗാന്ധി മാറണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഗുലാംനബി ആസാദ്. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എഐസിസി തെരഞ്ഞെടുപ്പിലൂടെ പുതിയ അധ്യക്ഷനെ പാര്‍ട്ടി നേതൃത്വം കണ്ടെത്തണം. ഇതിനായി ആറുമാസം കാത്തിരിക്കും. രാഹുല്‍ ഗാന്ധിക്കടക്കം ആര്‍ക്കും പാര്‍ട്ടി അധ്യക്ഷനാവാം. എന്നാല്‍ ഇടക്കാല അധ്യക്ഷ പദവി ഇനിയും നീട്ടിക്കൊണ്ടുപോകാനാവില്ല. സോണിയ ഗാന്ധിക്ക് അയച്ച കത്തിലെ വിഷയങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സോണിയ ഇടക്കാല അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞാല്‍ വീണ്ടും മറ്റാരെങ്കിലും ഇടക്കാല അധ്യക്ഷനാവും. ഇതൊരിക്കലും പാര്‍ട്ടിയെ രക്ഷപ്പെടുത്തില്ല. അതുകൊണ്ടാണ് ഇനി പുതിയ അധ്യക്ഷന്‍ വേണമെന്നാവശ്യപ്പെട്ട് സോണിയയെ സമീപിച്ചത്.നിലവിലെ ബിജെപി സര്‍ക്കാരിനെ നേരിടാന്‍ അതിശക്തമായ പാര്‍ട്ടിസംവിധാനം ഒരുക്കേണ്ടതുണ്ട്. അത്തരം പദ്ധതികളുടെ ഭാഗമായാണ് നേതാക്കള്‍ കത്തു നല്‍കിയതെന്നും ഗുലാംനബി ആസാദ് വ്യക്തമാക്കി.
Post Your Comments