Latest NewsIndiaNews

ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭര്‍ത്താവ് ചെളിയില്‍ മുക്കി കൊന്ന്, മൃതദേഹം പൂജാമുറിയില്‍ ഒളിപ്പിച്ചു

ബെംഗളൂരു: കര്‍ണാടകത്തില്‍ ആദ്യഭാര്യയുടെ രണ്ടാം വിവാഹത്തിലെ മകളെ മുന്‍ ഭര്‍ത്താവ് ചെളിയില്‍ മുക്കി കൊന്നു. തുടര്‍ന്ന് ഇപ്പോഴത്തെ ഭാര്യയുടെ സഹായത്തോടെ മൃതദേഹം ഇയാളുടെതന്നെ വീട്ടിലെ പൂജാമുറിയില്‍ ഒളിപ്പിച്ചു. ചാമരാജ് നഗര്‍ സോമനഹള്ളി സ്വദേശികളായ മഹേഷ്-രത്‌നമ്മ ദമ്പതികളെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹമോചനത്തിന് ശേഷം യുവതി രണ്ടാം ഭര്‍ത്താവിനൊപ്പം സന്തോഷമായി ജീവിക്കുന്നതില്‍ അസൂയപൂണ്ടാണ് അഞ്ചുവയുകാരിയെ കൊന്ന്കളഞ്ഞത്.

സോമനഹള്ളി സ്വദേശിയായ മഹേഷും ഗൗരമ്മയും വര്‍ഷങ്ങള്‍ക്കുമുമ്പേ നിയമപരമായി വിവാഹമോചിതരായതാണ്. ഇരുവരും വേറെ വിവാഹം കഴിക്കുകയും ചെയ്തു. സോമനഹള്ളിയില്‍ അധികം അകലെയല്ലാത്ത വീടുകളിലാണ് ഇരു കുടുംബങ്ങളും താമസിച്ചിരുന്നത്. എന്നാല്‍ ഗൗരമ്മയുടെ രണ്ടാം വിവാഹജീവിതം സന്തോഷത്തോടെ മുന്നോട്ടുപോകുന്നത് കണ്ട് അസ്വസ്ഥനായതിനാലാണ് ബന്ധുവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന അഞ്ചുവയസുകാരി മഹാലക്ഷ്മിയെ മഹേഷ് പിടിച്ചുകൊണ്ടുപോയി വീടിനടുത്തുള്ള ചെളിക്കുളത്തില്‍ മുക്കികൊന്നത്.

ഏറെ നേരമായിട്ടും മകളെ കാണാതായതോടെയാണ് അമ്മ ഗൗരമ്മ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയില്‍ തന്റെ മകള്‍ കാണാതായതില്‍ ആദ്യ ഭര്‍ത്താവിനെ സംശയമുണ്ടെന്നും ഗൗരമ്മ അറിയിച്ചു. ഇതേതുടര്‍ന്ന് മഹേഷിന്റെ വീട്ടില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് പൂജാമുറിയില്‍ പ്ലാസ്റ്റിക് കവറിലാക്കി പൊതിഞ്ഞ നിലയില്‍ സൂക്ഷിച്ച മഹാലക്ഷ്മിയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തത്. തുടര്‍ന്ന് മഹേഷിനെയും രത്‌നമയേയും പൊലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button