ദുബായ് : തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ പ്രതികരണവുമായി എം എ യൂസഫലി. വിമാനത്താവള വിഷയത്തില്‍ കേരള സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും അനാവശ്യ വിവാദമുണ്ടാക്കി സമയം കളയേണ്ടതില്ല. സ്വകാര്യവല്‍ക്കരണത്തിലൂടെ വിമാനത്താവളങ്ങള്‍ക്ക് വളര്‍ച്ച കൈവരിക്കാന്‍ കഴിയും. ഇതുമായി ബന്ധപ്പെട്ട ഇടപാടില്‍ തന്റെ പേര് വലിച്ചിഴക്കേണ്ടതില്ലെന്നും, മാധ്യമങ്ങളെ വിമര്‍ശിക്കുന്നത് ശരിയായ പ്രവണതയല്ലെന്നും യൂസഫലി പറഞ്ഞു.
ഭാവിയില്‍ കേരള സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ ആവശ്യപ്പെട്ടാല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിക്ഷേപം നടത്താന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അടുത്തകാലത്ത് മാധ്യമങ്ങള്‍ക്ക് നേരെ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളോടും യൂസഫലി പ്രതികരിച്ചു. യുഎഇയില്‍ നിന്നുള്ള സ്വര്‍ണക്കടത്തില്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ പ്രതികരിക്കാനില്ലെന്നും
അദ്ദേഹം വ്യക്തമാക്കി.
Post Your Comments