തെലങ്കാന : തെലങ്കാനയിലെ യാദാദ്രി ഭോംഗിര്‍ ജില്ലയില്‍ ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് അഞ്ച് വയസുകാരിയെ കഴുത്തറുത്ത് കൊന്ന ശേഷം യുവാന്‍ സ്വയം ആത്മഹത്യയ്ക്ക് ശ്രമിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഹൈദരാബാദില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഗട്കേസര്‍ ബ്ലോക്കിലെ പോച്ചാരം ഗ്രാമത്തിലെ വിഹാരി ഹോംസ് കോളനിയിലാണ് സംഭവം. മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കരുണാകര്‍ (35), സ്വന്തം കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു, എന്നാല്‍ പോലീസ് കൃത്യസമയത്ത് എത്തി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ അമ്മയ്ക്ക് കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു ഫേസ്ബുക്ക് സുഹൃത്തുമായി ബന്ധമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇവര്‍ തമ്മിലുള്ള ബന്ധത്തെ കുറിച്ചും മറ്റും എല്ലാ കോണുകളിലും അന്വേഷണം നടത്തുകയാണെന്ന് ഘട്കേസര്‍ പോലീസ് പറഞ്ഞു. ഭര്‍ത്താവിനും അവരുടെ അഞ്ചുവയസ്സുള്ള മകള്‍ക്കുമൊപ്പം പോച്ചറാമില് താമസിക്കുന്ന യുവതിയും സിരിസില്ലയില്‍ നിന്നുള്ള രാജശേഖര്‍ എന്ന മറ്റൊരാളുമായും ഫേസ്ബുക്കില്‍ ചങ്ങാത്തത്തിലായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി.
കരുണാകര്‍ പതിവായി വീട്ടിലേക്ക് വരാറുണ്ടെങ്കിലും ഇതിനിടയില്‍ രാജശേഖറുമായി അടുപ്പം വളര്‍ത്തിയതായാണ് സംശയം. വ്യാഴാഴ്ച രാജശേഖറുമായി വീട്ടില്‍ സംസാരിക്കുന്നത് കരുണാകര്‍ കണ്ടു. ഇതോടെ കരുണാകരനെ കണ്ട രാജശേഖര്‍ വീട്ടിലെ ഒരു കുളിമുറിയില്‍ കയറി സ്വയം വാതിലടച്ചു.
പ്രകോപിതനായ കരുണകര്‍ രാജശേഖര്‍ പുറത്തുവന്നില്ലെങ്കില്‍ സ്ത്രീയുടെ മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. വാതില്‍ തുറക്കായതോടെ ദേഷ്യത്തോടെ അയാള്‍ പെണ്‍കുട്ടിയുടെ തൊണ്ട കത്തികൊണ്ട് മുറിച്ചു. അമ്മ ശബ്ദം ഉയര്‍ത്തിയതോടെ രാജശേഖര്‍ കുളിമുറിയില്‍ നിന്ന് പുറത്തിറങ്ങി വീട്ടില്‍ നിന്ന് ഓടിപ്പോയി. ശബ്ദം കേട്ട് അയല്‍ക്കാര്‍ അവിടേക്ക് ഓടിയെത്തിയപ്പോള്‍ രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെയും അമ്മയെയും ആണ് കണ്ടത്. അലറിവിളിച്ച് കരുണാകര്‍ സ്വന്തം തൊണ്ട മുറിക്കാന്‍ ശ്രമിച്ചുവെങ്കിലും അയല്‍ക്കാര്‍ അദ്ദേഹത്തെ തടഞ്ഞു, എന്ന് പോലീസ് പറഞ്ഞു.
ഉടന്‍ തന്നെ പോലീസ് സ്ഥലത്തെത്തി കരുണാകറിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് സ്ത്രീയെയും ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈദരാബാദിലേക്ക് മാറ്റി. മല്‍ക്കജ്ഗിരി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രക്ഷാ കെ മൂര്‍ത്തി, എസിപി നരസിംഹ റെഡ്ഡി, ഘട്കേസര്‍ ഇന്‍സ്പെക്ടര്‍ പി രഘുവീര്‍ റെഡ്ഡി എന്നിവര്‍ കോളനിയില്‍ പോയി അയല്‍വാസികളുമായി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി. കേസിന്റെ വസ്തുതകള്‍ ഇപ്പോഴും പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ഡിസിപി പറഞ്ഞു.
Post Your Comments