KeralaLatest NewsNews

എസ്.എന്‍.സി ലാവലിന്‍ കേസ് ഇനി സുപ്രീം കോടതിയുടെ പുതിയ ബഞ്ചിലേയ്ക്ക്

 

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിന്‍ കേസ് ഇനി സുപ്രീം കോടതിയുടെ പുതിയ ബഞ്ചിലേയ്ക്ക്. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരണ്‍, എന്നിവരുടെ ബഞ്ചാണ് ഇനി കേസ് പരിഗണിക്കുക. ജസ്റ്റിസ് എന്‍.വി. രമണ അദ്ധ്യക്ഷനായിരുന്ന ബഞ്ചാണ് ഇതുവരെ കേസ് പരിഗണിച്ചിരുന്നത്.

Read Also : മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് വിവാദ ഇസ്ലാമിക മത പ്രഭാഷകന്‍ സാകിര്‍ നായികിനെതിരെ എന്‍ഐഎ കേസ്

1995ലാണ് സംസ്ഥാന സര്‍ക്കാരിന്റെ ജലവൈദ്യുതി പദ്ധതിയില്‍ കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവലിനുമായി ബന്ധപ്പെട്ട് അഴിമതി നടന്നിട്ടുണ്ടെന്ന് കണ്ടെത്തുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് കാരണമായത്.

ഇപ്പോഴത്തെ കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നിരവധി പേര്‍ കേസില്‍ കുറ്റാരോപിതരായിരുന്നു. എന്നാല്‍ നവംബര്‍ അഞ്ച് 2013ല്‍, കേസന്വേഷിച്ച സി.ബി.ഐയുടെ ആരോപണങ്ങള്‍ തെളിവില്ലെന്ന് കണ്ട് സി.ബി.ഐ പ്രത്യേക കോടതി പിണറായി വിജയന്‍ അടക്കമുള്ള കേസിലെ ആറ് പ്രതികളെ താത്കാലികമായി കുറ്റവിമുക്തരാക്കിയിരുന്നു.

ശേഷം 2017 ആഗസ്റ്റില്‍ സി.ബി.ഐ കേരള ഹൈക്കോടതിയെ സമീപിച്ചുവെങ്കിലും കോടതിയും പിണറായി വിജയനെ കുറ്റവിമുക്തനാക്കുകയായിരുന്നു. തുടര്‍ന്നാണ് 2020 ജൂലായില്‍ അദ്ദേഹം കുറ്റവിമുക്തി നേടിയതിനെതിരെ സി.ബി.ഐ ഹൈക്കോടതിയെ സമീപിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button