തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിലെ തീപിടിത്ത വിഷയത്തിൽ ഇടപെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറി. ഉചിതമായ പരിഗണന വേണമെന്നും ഗവർണർ നിർദേശിച്ചു. തീപിടിത്തത്തെ കുറിച്ച് മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തി വിശദീകരണം തേടണമന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം ഗവർണർക്ക് കത്ത് നൽകിയിരുന്നു. വളരെ നിർണായകമായ ഈ ഫയലുകളുടെ ചുമതലുകൾ സിപിഎമ്മുമായ അടുത്ത ബന്ധമുള്ള ജീവനക്കാരെ ആയിരുന്നു ഏൽപ്പിച്ചിരുന്നത്.
തീപിടിത്തത്തിൽ നശിപ്പിക്കപ്പെട്ട ഫയലുകൾ ദേശീയ അന്വേഷണ ഏജൻസിയുടെ അന്വേഷണത്തിൽ നിർണായക തെളിവുകൾ ആകേണ്ടവയായിരുന്നെന്നും . റെഡ് ക്രസന്റിൽനിന്നു ധനസഹായം ലഭിച്ചതുമായി ബന്ധപ്പെട്ട ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ദുരൂഹമായ ഇടപെടലുകൾ ഗവർണർ പരിശോധിക്കണമെന്നും രമേശ് ചെന്നിത്തല കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.
Post Your Comments