കേപ്ടൗണ്‍ : പ്രഭാത സവാരിയ്ക്കായി പുറത്തിറക്കിയ സിംഹങ്ങളുടെ ആക്രമണത്തില്‍ പരിസ്ഥിതി സംരക്ഷക പ്രവര്ത്തകന് ദാരുണാന്ത്യം. സൗത്ത് ആഫ്രിക്കയിലെ ഒരു സഫാരി പാര്‍ക്കില്‍ 180 കിലോയിലേറെ ഭാരം വരുന്ന രണ്ട് വെള്ള സിംഹങ്ങളുടെ ആക്രമണത്തില്‍ പരിസ്ഥിതി – വന്യജീവി സംരക്ഷക പ്രവര്ത്തകന് ദാരുണാന്ത്യം. വെസ്റ്റ് മാത്യൂസണ്‍ എന്ന 68കാരനാണ് കൊല്ലപ്പെട്ടത്. പൂര്‍ണ വളര്‍ച്ചയെത്തിയ ടാനര്‍, ഡെമി എന്ന് പെണ് സിംഹങ്ങളാണ് ആക്രമണം നടത്തിയത്. ഈ രണ്ട് സിംഹങ്ങളെയും മാത്യുസണ് തന്നെയാണ് വളര്‍ത്തിയിരുന്നത്.
read also :കിം ജോങ് ഉന്നിനെ കുറിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യാജം
രാവിലെ പ്രഭാത സവാരിയ്ക്കായി ഇവയെ കൂട്ടില്‍ നിന്നും മാത്യുസണ് പുറത്തിറക്കുകയായിരുന്നു. തുടര്‍ന്ന് പ്രകോപനങ്ങള്‍ കൂടാതെ സിംഹങ്ങള്‍ ഇദ്ദേഹത്തിന് നേരെ തിരിയുകയായിരുന്നു. മാത്യുസണിന്റെ ഭാര്യ 65 കാരിയായ ജില്ലിന്റെ കണ്മുന്നില് വച്ചായിരുന്നു ആക്രമണം. മാത്യൂസണിനെ രക്ഷിക്കാന്‍ ജില് ശ്രമിച്ചെങ്കിലും വിഫലമായി. മയക്കുവെടി വച്ചാണ് സിംഹങ്ങളെ ഇവിടെ നിന്നും മാറ്റിയത്. ജോഹന്നാസ്ബര്‍ഗിന് വടക്ക് 280 മൈല്‍ അകലെയാണ് ലയണ്‍ ട്രീ ടോപ്പ് ലോഡ്ജ് എന്ന സവാരി പാര്‍ക്ക് മാത്യുസണ് നടത്തുന്നത്. 2017ല്‍ ഈ സിംഹങ്ങള്‍ തന്നെ തങ്ങളുടെ കൂട് തകര്‍ത്ത് ഒരാളെ കൊന്നിരുന്നു.
Post Your Comments