പാലക്കാട്: പോലീസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയിലുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ക്യാമ്പസ് ഫ്രണ്ട് പാലക്കാട് ഏരിയാ വൈസ് പ്രസിഡന്റ് അബ്ദുള്‍ റഹ്മാനെയും മറ്റു ചില പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
വധ ശ്രമക്കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവര്‍ത്തകരെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച് മത സ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. 17ന് ഓട്ടോ ഡ്രൈവറായ ജിനുവിനെ ഓട്ടോ വാടകക്ക് വിളിച്ച്‌കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചകേസിലാണ് ബിലാലിനെ ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്.
തുടർന്ന് എസ്‌ഐയും സംഘവും ഇയാളെ അകാരണമായി മര്‍ദ്ദിച്ചെന്നും മതപരമായി അധിക്ഷേപിച്ചു എന്നും സ്വകാര്യ ഭാഗങ്ങളിൽ കുരുമുളക് തളിച്ച് എന്നും ആരോപിച്ചാണ് സോഷ്യൽ മീഡിയയിൽ വ്യാപക പ്രചാരണം. കൂടാതെ എസ്‌ഐക്കെതിരെ വർഗീയ ചുവയുള്ള ഭീഷണികളാണ് പ്രചരിക്കുന്നത്. ഇതേ തുടര്‍ന്നാണ് ക്യാമ്പസ് ഫ്രണ്ട് പാലക്കാട് ഏരിയാ വൈസ് പ്രസിഡന്റിനെതിരെയും പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസെടുത്തത്.
Post Your Comments