
മുംബൈ : മഹാരാഷ്ട്രയിൽ ഇന്ന് 14,718 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 7,33,568 ആയി വർധിച്ചു. വ്യാഴാഴ്ച 355 മരണം റിപ്പോർട്ട് ചെയ്തു. ആകെ കോവിഡ് മരണം 23,444 ആയതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു. 5,31,563 പേർ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 9,136 പേർ രോഗമുക്തരായി. 72.42 ശതമാനമാണ് സംസ്ഥാനത്തെ രോഗമുക്തി നിരക്ക്. 1,78,234 രോഗികൾ നിലവിൽ ചികിത്സയിൽ തുടരുകയാണ്. 38,62,144 സാംപിളുകൾ സംസ്ഥാനത്ത് ഇതുവരെ പരിശോധിച്ചു.
അതേസമയം കർണാടകയിൽ ഇന്ന് 9,386 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 3,09,792 ആയി. 24 മണിക്കൂറിനിടെ 141 പേർകൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,232 ആയി. 2,19,554 പേർ ഇതുവരെ രോഗമുക്തരായി. 84,987 പേർ നിലവിൽ ചികിത്സയിലുണ്ട്.
ആന്ധ്രയിൽ ഇന്ന് പുതുതായി 10,621 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ രോഗികളുടെ എണ്ണം 3,93,090 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 92 പേർകൂടി കോവിഡ് ബാധിച്ച് മരിച്ചതോടെ ആകെ മരണസംഖ്യ 3,633 ആയി ഉയർന്നു. നിലവിൽ 94,209 പേർ സംസ്ഥാനത്തുടനീളം ചികിത്സയിലുണ്ട്. 2,95,248 പേർ ഇതുവരെ രോഗമുക്തരായി.
തമിഴ്നാട്ടിൽ കോവിഡ് രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 5,981 പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. 109 പേർ മരിച്ചു. ഇതോടെ ആകെ കോവിഡ് മരണം 6,948 ആയി. 3,43,930 പേർ ഇതുവരെ രോഗമുക്തരായി. വ്യാഴാഴ്ച മാത്രം 5,870 പേർ രോഗമുക്തി നേടി. 52,364 പേരാണ് വിവിധ ജില്ലകളിലായി ചികിത്സയിൽ തുടരുന്നത്.
Post Your Comments