Latest NewsIndiaNews

എല്ലാം ദൈവത്തിന്റെ കളി; കൊവിഡ് മഹാമാരി ജി.എസ്.ടി പിരിക്കുന്നതിനെ ബാധിച്ചുവെന്ന് നിര്‍മലാ സീതാരാമന്‍

ന്യൂഡൽഹി : കോവിഡ് മഹാമാരി ജിഎസ്ടി വരുമാനത്തെ ബാധിച്ചുവെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 2.35 ലക്ഷം കോടിയുടെ കുറവുണ്ടായെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍. ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. കോവിഡ് മഹാമാരിയെ ദൈവത്തിന്റെ പ്രവൃത്തി എന്ന് വിശേഷിപ്പിച്ച നിർമല, ഇതുകാരണം ഈ സാമ്പത്തിക വർഷം സമ്പദ്‌വ്യവസ്ഥയിൽ ഞെരുക്കമുണ്ടാകാമെന്നും ചൂണ്ടിക്കാട്ടി.

1.65 കോടി രൂപ 2020 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്ക് ജി.എസ്.ടി നഷ്ടപരിഹാരമായി നൽകിയെന്നും 13,806 കോടി രൂപ മാർച്ചിൽ അനുവദിച്ചുവെന്നും നിർമലാ സീതാരാമൻ ചൂണ്ടിക്കാട്ടി. കോവിഡ് പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കുണ്ടായ വരുമാന നഷ്ടം പിന്നീട് ചർച്ച ചെയ്യുമെന്നും നികുതി നഷ്ടം ഒഴിവാക്കുന്നതിന് സംസ്ഥാനങ്ങൾക്ക് റിസർവ് ബാങ്കിലൂടെ കൂടുതൽ കടമെടുക്കാമെന്നും നിർമലാ സീതാരാമൻ വ്യക്തമാക്കി.

ഏകദേശം 3 ലക്ഷം കോടി രൂപയാണ് ജി.എസ്.ടി നഷ്ടപരിഹാരമായി ഈ വർഷം നൽകേണ്ടി വരിക. 1.50 ലക്ഷം കോടിയാണ് ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള മാസങ്ങളിൽ നൽകാനുള്ളത്. റിസർവ് ബാങ്കിൽ നിന്നും പണം കടമെടുക്കാനുള്ള സാദ്ധ്യതയെ പറ്റി സംസ്ഥാനങ്ങളുടെ അഭിപ്രായം കേന്ദ്രം തേടിയിട്ടുണ്ട്. അതേസമയം നികുതി കൂട്ടുന്ന കാര്യത്തിൽ യോഗത്തിൽ ചർ‌ച്ച നടന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button