ചൈനയിലെ അലിബാബ ഗ്രൂപ്പ് ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള പദ്ധതികള്‍ നിര്‍ത്തിവച്ചിരിക്കുകയാണെന്ന് രണ്ട് സ്രോതസ്സുകള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. നിരവധി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടിയ അലിബാബ, രാജ്യത്ത് നിക്ഷേപം കുറഞ്ഞത് ആറുമാസത്തേക്ക് വിപുലീകരിക്കുന്നതിന് പുതിയ ഫണ്ടുകള്‍ നല്‍കില്ലെന്ന് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍ അതിന്റെ ഓഹരികള്‍ കുറയ്ക്കുന്നതിനോ നിക്ഷേപങ്ങളില്‍ നിന്ന് ഒഴിയുന്നതിനോ പദ്ധതികളൊന്നുമില്ലെന്നും അവര്‍ പറഞ്ഞു.
ബിസിനസ്സ് ബന്ധങ്ങള്‍ക്കിടയിലും ഹിമാലയന്‍ അതിര്‍ത്തിയിലെ ഏറ്റുമുട്ടലിനു ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ആണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചെതെന്നാണ് ലഭിക്കുന്ന വിവരം. ചൈനീസ് കമ്പനിയും അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ അലിബാബ ക്യാപിറ്റല്‍ പാര്‍ട്ണേഴ്സും ആന്റ് ഗ്രൂപ്പും 2015 മുതല്‍ 2 ബില്യണ്‍ ഡോളറിലധികം ഇന്ത്യന്‍ കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കുറഞ്ഞത് 1.8 ബില്യണ്‍ ഡോളറിന്റെ ധനസഹായത്തില്‍ പങ്കെടുത്തതായും സ്വകാര്യ വിപണി ധനസഹായം കണ്ടെത്തുന്ന പിച്ച്ബുക്കില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
പേയ്മെന്റ് പ്ലാറ്റ്‌ഫോം പേടിഎം, റെസ്റ്റോറന്റ് അഗ്രിഗേറ്റര്‍, ഫുഡ് ഡെലിവറി സര്‍വീസ് സൊമാറ്റോ, ഇ-ഗ്രോസര്‍ ബിഗ് ബാസ്‌ക്കറ്റ് എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ചില അലിബാബയുടെ നിക്ഷേപക കമ്പനികളുടെ നിക്ഷേപം നിര്‍ത്തുന്നതോടെ മന്ദഗതിയിലാകാന്‍ സാധ്യതയുണ്ട്.
Post Your Comments