
ന്യൂഡല്‍ഹി: സയ്യിദ് സഫര്‍ ഇസ്‌ലാം ബി.ജെ.പിയുടെ ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭ സ്ഥാനാര്‍ഥിയാകും. സമാജ് വാദി പാര്‍ട്ടി എം.പി ആയിരുന്ന അമര്‍ സിംഗിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്കാണ് ബിജെപി പാര്‍ട്ടി വക്താവ് കൂടിയായ സയ്യിദ് സഫര്‍ ഇസ്‌ലാമിനെ പരിഗണിച്ചത്.
ഇസ്ലാമിന്റെ പേരിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അനുമതി നല്‍കിയിട്ടുണ്ടെന്ന് പാര്‍ട്ടി നേതാവ് അരുണ്‍ സിംഗ് പുറത്തിറക്കിയ പാര്‍ട്ടി പ്രസ്താവനയില്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഉപതെരഞ്ഞെടുപ്പിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനകം വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. നിയമസഭയില്‍ ഭൂരിപക്ഷത്തോടെ ബിജെപി വിജയിക്കുമെന്നാണ് പ്രതീക്ഷ
Post Your Comments