Latest NewsNewsIndia

1.15 കോടി രൂപയുടെ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമം : ദമ്പതികൾ പിടിയിൽ

കോയമ്പത്തൂർ : സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. വന്ദേ ഭാരത് ഫ്‌ളൈറ്റില്‍ ദുബായില്‍ നിന്ന് കോയമ്പത്തൂരെത്തിയ ദമ്പതികളിൽ നിന്നും 1.15 കോടി രൂപയുടെ 2.61 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തതെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) വ്യക്തമാക്കി.

വിമാനത്താവളത്തില്‍ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതിരുന്നതിനെ തുടർന്ന് ഇരുവരേയും വിശദമായ പരിശോധിച്ചപ്പോൾ അടിവസ്ത്രങ്ങളോട് തുന്നിച്ചേര്‍ത്ത നിലയില്‍ ഏതാനും പാക്കറ്റുകള്‍ കണ്ടെടുത്തു. ഇവയില്‍ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി, നിറച്ച് സീല്‍ ചെയ്തിരിക്കുകയായിരുന്നു. നിലവില്‍ പ്രതികള്‍ ക്വരന്റൈനിലാണ്. ഇതിന്റെ സമയം അവസാനിച്ചാല്‍ മറ്റ് നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ഡിആര്‍ഐ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button