Latest NewsNewsIndia

നിസ്സാര കാര്യത്തിന് യുവതി കാറില്‍ നിന്നിറങ്ങി സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു ; സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു, യുവതിക്കെതിരെ കേസെടുത്തു

ഹൈദരാബാദ് : നിസ്സാരമായ തര്‍ക്കത്തെത്തുടര്‍ന്ന് ഹൈദരാബാദിലെ യുവതി വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ചു. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. യുവതി കാറില്‍ നിന്നിറങ്ങി സെക്യൂരിറ്റി ജീവനക്കാരനെ അടിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

യുവതി പരിസരത്ത് നിന്ന് പുറത്തുപോയ ശേഷം സെക്യൂരിറ്റി ജീവനക്കാരന്‍ പരാതി നല്‍കാന്‍ പോലീസ് സ്‌റ്റേഷനില്‍ പോയി. കാവല്‍ക്കാരനില്‍ നിന്ന് തങ്ങള്‍ക്ക് പരാതി ലഭിച്ചതായും കോടതിയില്‍ നിന്ന് അനുമതി വാങ്ങിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ലോക്കല്‍ പോലീസ് പറഞ്ഞു.

പ്രാദേശിക റിപ്പോര്‍ട്ടുകള്‍ പ്രകാരം, അമ്മ വീട്ടില്‍ ഉണ്ടോ എന്ന് യുവതി സെക്യൂരിറ്റി ജീവനക്കാരനോട് ചോദിച്ചു, അത് സെക്യൂരിറ്റി ജീവനക്കാരന് പറയാന്‍ കഴിഞ്ഞില്ല. ശേഷം യുവതി വീട്ടിലേക്ക് കാര്‍ കയറ്റിയിട്ടതിന് പിന്നാലെ ഉടനെ സെക്യൂരിറ്റി ജീവനക്കാരനെ തല്ലാന്‍ തുടങ്ങി.

അവള്‍ അയാളുടെ മുഖത്തും ശരീരത്തിലും അടിക്കുകയും ആയാള്‍ സ്വയം പരിരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അവനെ അടിക്കുകയും ചെയ്തു. സംഭവത്തില്‍ നിന്നുള്ള ഒരു സിസിടിവി ദൃശ്യങ്ങളും ഫൂട്ടേജുകളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button