പാര്‍ലമെന്റ് അംഗമായ സുമലതയ്ക്ക് അടുത്തിടെയാണ് കോവിഡ് നെഗറ്റീവായത്. ഇപ്പോൾ രോഗമുക്തയായ ശേഷം പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അവർ. ആളുകള്‍ രോഗത്തെ ഗൗരവമായി കാണുന്നില്ലെന്ന് സുമലത വ്യക്തമാക്കി. മാസ്‌ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും നടക്കുന്ന ധാരാളം ആളുകളെ ദിവസവും കാണുന്നുണ്ട്. ലോക് ഡൗണ്‍ പിന്‍വലിച്ചതോടെയാണ് രോഗികളുടെ എണ്ണം വര്‍ധിച്ചത്. എന്തെങ്കിലും രീതിയില്‍ രോഗം പിടിപെട്ടാല്‍ അത് അവസാനമാണെന്ന് കരുതരുത്. നാണക്കേടാണെന്നും വിശ്വസിക്കരുതെന്നും അവർ പറയുന്നു.
രോഗം പിടിപെടുന്നത് ഒരു കുറ്റമല്ല. നമ്മളെ മാനസികമായും ശാരീരികമായും തളര്‍ത്തുമെങ്കിലും കോവിഡിനെ കീഴടക്കാന്‍ കഴിയും. ശുഭചിന്തയും മനശക്തിയും മാത്രം മതി. വ്യായാമത്തിലൂടെയും മെഡിറ്റേഷനിലൂടെയും ആരോഗ്യം നിലനിര്‍ത്താനാവും. എഴുപത്തഞ്ചു വയസുള്ള അമിതാഭ് ബച്ചന്‍ കോവിഡ് മുക്തനായത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണെന്നും സുമലത വ്യക്തമാക്കുന്നു.
Post Your Comments