
കൊച്ചി: സ്വര്‍ക്കടത്ത് കേസില്‍, കൂടുതല്‍ അന്വേഷണത്തിനായി തിരുവനന്തപുരം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കാതെ മുന്നോട്ട് പോകാനാവില്ലന്ന് കേന്ദ്ര ഏജന്‍സികള്‍. ഇത് സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോര്‍ട്ട് ചെയ്തു.താന്‍ ഇല്ലാത്ത ദിവസങ്ങളിലും സ്വപ്‌നയും സരിത്തും പലതവണ സെക്രട്ടേറിയറ്റില്‍ എത്തിയെന്നാണ് ശിവശങ്കറിന്റെ മൊഴി.
ഇത് ശരിയാണെന്ന് പ്രതികളുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍, സെക്രട്ടേറിയറ്റില്‍ എത്തിയത് എന്തിനാണെന്നോ ആരെ സന്ദര്‍ശിക്കാനാെണന്നോ അറിയില്ലെന്നും ശിവശങ്കര്‍ പറഞ്ഞു. അതേ സമയം, ശിവശങ്കറുമായി മാത്രമേ തങ്ങള്‍ക്കു വ്യക്തിബന്ധമുള്ളൂവെന്നാണു പ്രതികളുടെ മൊഴി. ദൃശ്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ വസ്തുത എന്തെന്ന് അറിയാന്‍ കഴിയൂ.
ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), കസ്റ്റംസ് സംഘങ്ങളാണു കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന അവലോകന യോഗത്തില്‍ ഇക്കാര്യം അറിയിച്ചത്. ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസിന്റെ നിര്‍ണായക വിവരങ്ങള്‍ക്കായി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്.
Post Your Comments