KeralaLatest NewsNews

സെക്രട്ടറിയേറ്റിലെ തീപ്പിടിത്തം കരുതിക്കൂട്ടിയതാണെന്ന സംശയം ബലപ്പെടുന്നു : കഴിഞ്ഞ മാസം പുറത്തിറക്കിയ സര്‍ക്കുലറില്‍ തീപ്പിടത്ത സാധ്യതാ മുന്നറിയിപ്പ്

തിരുവനന്തപുരം : കഴിഞ്ഞ മാസം 13ാം തിയ്യതി പൊതുഭരണവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറില്‍ സെക്രട്ടറിയേറ്റില്‍ തീപ്പിടുത്തം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നല്‍കുന്നു. കാബോര്‍ഡുകളിലും റാക്കിലും അലമാരയിലും മേശയിലും എല്ലാമുള്ള പേപ്പറുകള്‍ നീക്കം ചെയ്യണമെന്നും കമ്പ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നും തീപടരുന്നത് ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കുന്നു. അല്ലെങ്കില്‍ ആരോഗ്യവകുപ്പ് മുഖേനെ നീക്കം ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Read Also :  കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എത്തുമ്പോള്‍ തീപിടിത്തം ഉണ്ടാകുന്നത് രണ്ടാം തവണ… സിബിഐ ലാവ്‌ലിന്‍ ഫയല്‍ ചോദിച്ചപ്പോഴും സെക്രട്ടേറിയറ്റില്‍ തീപിടിത്തം .. ഇക്കുറി എന്‍ഐഎ : തീപിടിത്തം ഉണ്ടാകുന്നത് ഇടത് അധികാരത്തിലിരിയ്ക്കുമ്പോള്‍ മാത്രം

അതേസമയം, സെക്രട്ടേറിയറ്റില്‍ വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളില്ലെന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അവഗണിച്ചു. സെക്ഷനുകള്‍ക്കിടയിലായി സ്ഥാപിച്ചിരിക്കുന്ന ഇലക്ട്രിക് സര്‍ക്യൂട്ട് തീപിടിക്കാന്‍ കാരണമാകുമെന്നും ജീവനക്കാര്‍ ജോലി ചെയ്യുന്നതിനടുത്തായി സര്‍ക്യൂട്ടുകള്‍ സ്ഥാപിക്കരുതെന്നും ‘ഫയര്‍ മോക്ഡ്രില്‍ റിപ്പോര്‍ട്ടില്‍’ ശുപാര്‍ശ ചെയ്തിരുന്നു. 2018 മാര്‍ച്ച് 8നാണ് സെക്രട്ടേറിയറ്റിലെ പ്രധാന ബ്ലോക്കില്‍ ദുരന്തനിവാരണ അതോറിറ്റി, പൊതുഭരണവിഭാഗം, ഫയര്‍ഫോഴ്‌സ് തുടങ്ങിയവര്‍ സംയുക്തമായി മോക്ഡ്രില്‍ നടത്തിയത്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button