Latest NewsIndiaNews

കോവിഡ് കാലത്ത് സാമ്പത്തിക രംഗം തകര്‍ന്നു ; താന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കി, ആര്‍ബിഐ ഇന്നത് സ്ഥിരീകരിച്ചു ; രാഹുല്‍ഗാന്ധി

ദില്ലി: കോവിഡ് കാലത്ത് സാമ്പത്തിക രംഗം ചുരുങ്ങുന്നുവെന്ന് റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും മാസങ്ങളായി താന്‍ സംസാരിക്കുന്നത് ഇപ്പോള്‍ ആര്‍ബിഐ സ്ഥിരീകരിച്ചെന്നും രാഹുല്‍ ഗാന്ധി. കോവിഡ് കാലത്ത് സര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. പണം വായ്പയായി നല്‍കുകയല്ല, നേരിട്ട് പാവങ്ങള്‍ക്ക് ലഭ്യമാക്കണമെന്നായിരുന്നു രാഹുലും കോണ്‍ഗ്രസും അന്ന് ആവശ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍, കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം ഭരണകക്ഷിയായ ബിജെപിയിലെ ജെ പി നദ്ദ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ നിഷേധിച്ചു.

അതേസമയം സാമ്പത്തിക രംഗം താഴെ പോകുമ്പോള്‍ വീണ്ടും കരകയറാനുള്ള മാര്‍ഗം രാഹുല്‍ നിര്‍ദേശിച്ചു. കൂടുതല്‍ ചെലവഴിക്കുക, കൂടുതല്‍ വായ്പ നല്‍കരുത്. വ്യവസായികള്‍ക്ക് നികുതി കുറയ്ക്കാതെ പാവങ്ങള്‍ക്ക് പണം നല്‍കുക. ഉപഭോഗം ഉപയോഗിച്ച് സമ്പദ്വ്യവസ്ഥ പുനരാരംഭിക്കുക. മാധ്യമങ്ങളിലൂടെയുള്ള ശ്രദ്ധ ദരിദ്രരെ സഹായിക്കുകയോ സാമ്പത്തിക ദുരന്തം അപ്രത്യക്ഷമാക്കുകയോ ചെയ്യില്ലെന്ന് രാഹുല്‍ പറഞ്ഞു.

കോവിഡിന്റെ ആഘാതം ഇന്ത്യയുടെ ഉല്‍പാദനത്തെ ഘടനാപരമായി താഴാന്‍ ഇടയാക്കുമെന്ന് ആര്‍ബിഐ ചൊവ്വാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) രണ്ടാം പാദത്തിലും ചുരുങ്ങാന്‍ സാധ്യതയുണ്ട്. സാമ്പത്തിക പ്രശ്നം സെപ്റ്റംബര്‍ വരെയുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് മുന്നറിയിപ്പ് നല്‍കി. കോവിഡ് വ്യാപനം, ദുര്‍ബലമായ മണ്‍സൂണ്‍, ആഗോള സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ പ്രതികൂല സാഹചര്യങ്ങള്‍ വളര്‍ച്ചക്ക് തടസ്സമാണെന്നും ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് വ്യാപനം കറന്‍സി നോട്ടുകളുടെ വിതരണത്തെ ബാധിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 23 ശതമാനമാണ് കറന്‍സി സപ്ലൈ കുറഞ്ഞതെന്നും മാക്രോ ഇക്കണോമിക് സ്ഥിരതയോടെ വര്‍ഷങ്ങളുടെ ശക്തമായ വളര്‍ച്ചയ്ക്ക് ശേഷമാണ് ആഗോള പ്രതിസന്ധി ഉണ്ടായതെന്നും കോവിഡ് -19 തുടര്‍ച്ചയായുള്ള മാന്ദ്യത്തിനുശേഷം സമ്പദ്വ്യവസ്ഥയെ ബാധിച്ചുവെന്നും ആര്‍ബിഐ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button