ഓണക്കാലത്ത് വിവിധ അനുഷ്ഠാനകലകൾ നിത്യകാഴ്ചയാണ്. ഇതിൽ പ്രധാനപ്പെട്ട കലകളിൽ ഒന്നാണ് ഓണതെയ്യം. തെയ്യങ്ങളുടെ നാടായ ഉത്തരകേരളത്തിൽ ഓണത്തിന് മാത്രമുള്ള തെയ്യമാണിത്. മഹാബലി സങ്കൽപ്പത്തിലുള്ള ഈ നാട്ടുദൈവത്തിന് ‘ഓണത്താർ’ എന്നും പേരുണ്ട്. കണ്ണൂർ ജില്ലകളിലാണ് ഈ തെയ്യം ഏറ്റവും പ്രചാരത്തിലുള്ളത്.
വണ്ണാൻമാരാണ് ഓണതെയ്യം കെട്ടിയാടുന്നത്. ചിങ്ങ മാസത്തിലെ ഉത്രാടം, തിരുവോണം എന്നീ നാളുകളിൽ ചെറിയ ആൺകുട്ടികളാണ് ഓണത്താർ തെയ്യം കെട്ടുക. മുഖത്ത് തേപ്പും ചെറിയ മുടിയും വലതുകൈയ്യിൽ മണിയും ഇടതുകൈയ്യിൽ ഓണവില്ലുമായി തെയ്യം വീടുതോറും കൊട്ടിപ്പാടി ആടിക്കുന്നു. അതോടൊപ്പം തന്നെ വണ്ണാൻമാർ ചെണ്ടകൊട്ടുകയും പാടുകയും ചെയ്യുന്നു. . അസുര ചക്രവർത്തിയായ മഹാബലിയുടെ ചരിത്രമാണ് ഓണത്താർ പാട്ടിന്റെ ഉള്ളടക്കം.
Post Your Comments