Latest NewsNewsIndia

പുല്‍വാമ ഭീകരാക്രണം; ജെയ്‌ഷെ ഭീകരരെ സഹായിച്ചത് ഇന്‍ഷ ജാന്‍ എന്ന 23 കാരി : എന്‍ഐഎ വിവരങ്ങള്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രണം; ജെയ്ഷെ ഭീകരരെ സഹായിച്ചത് ഇന്‍ഷ ജാന്‍ എന്ന 23 കാരി , എന്‍ഐഎ വിവരങ്ങള്‍ പുറത്തുവിട്ടു. ഇന്‍ഷ ജാന്‍ എന്ന 23 കാരി പാക്കിസ്ഥാനില്‍നിന്നുള്ള ബോംബ് വിദഗ്ധന്‍ മുഹമ്മദ് ഉമര്‍ ഫാറൂഖിയുമായി നിരവധി തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്ന് എന്‍ഐഎ പറയുന്നു.

read also : ഖുറാന്‍ പാക്കറ്റുകളുമായി വാഹനം പോയത് എടപ്പാളിലേയ്ക്കല്ല, കര്‍ണാടകത്തിലെ ഭട്കലിലേയ്‌ക്കെന്ന് കണ്ടെത്തല്‍ : എന്‍ഐഎ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി … മന്ത്രി ജലീലിന്റെ കാര്യത്തില്‍ സര്‍വത്ര ദുരൂഹത

കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് എന്‍ഐഎ ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. മാര്‍ച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ട മുഹമ്മദ് ഉമറുമായി നിരവധി തവണ ഫോണിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും ഇന്‍ഷ ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് അന്വേഷണ ഏജന്‍സി പറയുന്നത്. ഇന്‍ഷയുടേയും ഉമറിന്റെയും ബന്ധം സംബന്ധിച്ച് ഇന്‍ഷയുടെ പിതാവ് താരിഖ് പിറിന് അറിവുണ്ടായിരുന്നെന്നും എന്‍ഐഎ കണ്ടെത്തി.

പുല്‍വാമയിലും പരിസരത്തും ഉമര്‍ ഫാറൂഖിന്റെയും മറ്റ് രണ്ട് സഹായികളുടെയും നീക്കത്തിന് താരിഖ് പിര്‍ സൗകര്യമൊരുക്കി. പുല്‍വാമ ആക്രമണത്തിലെ പ്രധാനികളായ ഉമര്‍ ഫാറൂഖ്, സമീര്‍ ദാര്‍, ആദില്‍ അഹമ്മദ് ദാര്‍ എന്നിവര്‍ക്ക് പിതാവും മകളും 15 ലധികം അവസരങ്ങളില്‍ ഭക്ഷണം, പാര്‍പ്പിടം മറ്റ് സൗകര്യങ്ങള്‍ എന്നിവയും ഒരുക്കി നല്‍കി.

പുല്‍വാമ ആക്രമണത്തിന്റെ സമയത്ത് രണ്ടോ നാലോ ദിവസം ഇവരുടെ വീട്ടില്‍ ഭീകരര്‍ തങ്ങുകയും ചെയ്തു. 2018 നും 19 നും ഇടയില്‍ നിരവധി തവണ ഇത്തരത്തില്‍ പിതാവും മകളും ഭീകരരെ സഹായിച്ചിട്ടുണ്ടെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button