
മുംബൈ : ഹിന്ദു പുരാണങ്ങൾ അടങ്ങിയ കഥാ പുസ്തകത്തെ അധിക്ഷേപിച്ച മാധ്യമ പ്രവര്‍ത്തകക്കെതിരെ പ്രതിഷേധം. സുസ്മിത സിന്‍ഹ എന്ന മാധ്യമ പ്രവര്‍ത്തകയാണ് സോഷ്യൽ മീഡിയിലൂടെ ഹിന്ദു പുരാണത്തെ ആധാരമാക്കി തയ്യാറാക്കിയ ഹരിതാലിക തീജ് വ്രത കഥാ എന്ന പുസ്തകത്തെ അധിക്ഷേപിച്ച് രംഗത്ത് എത്തിയത്.
പുസ്തകത്തെ ടോയ്‌ലറ്റ് പേപ്പറിന്റെ സ്ഥാനത്ത് വെച്ചിരിക്കുന്ന ദൃശ്യങ്ങളാണ് സിന്‍ഹ സോഷ്യൽ മീഡിയയിലൂട പങ്ക് വെച്ചത്. പുസ്തകം വളരെ മോശമാണെന്ന തരത്തിലുള്ള കുറിപ്പും വീഡിയോയ്‌ക്കൊപ്പം സിന്‍ഹ പങ്കുവെച്ചിട്ടുണ്ട്.
പുസ്തകം കൊണ്ട് തനിക്ക് യാതൊരു ഉപകാരവുമില്ല. യാതൊരു ഉപകാരവും ഇല്ലാത്ത ഈ പുസ്തകം ടോയ്‌ലറ്റ് പേപ്പറാക്കി വെയ്ക്കാനാണ് തന്റെ തീരുമാനം. നിങ്ങള്‍ക്ക് എന്തു തോന്നുന്നു എന്നാണ് സിന്‍ഹ വീഡിയോയ്ക്ക് ഒപ്പം ട്വീറ്റ് ചെയ്തത്.വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് സിന്‍ഹയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് എത്തിയരിക്കുന്നത്. ഒപ്പം സിന്‍ഹയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ശക്തമായി ഉയരുന്നുണ്ട്.
Post Your Comments