ന്യൂഡല്‍ഹി : കോവിഡ് വ്യാപനം കുറയ്ക്കുന്നതിന് എന്‍95 മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമാണെന്ന് ഗവേഷകരുടെ പഠന റിപ്പോര്‍ട്ട്. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരടങ്ങിയ ഗവേഷക സംഘം നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറത്തുവരുന്ന എയ്‌റോസോള്‍ തുള്ളികള്‍ വഴിയാണ് പ്രധാനമായും കോവിഡ് പകരുന്നതെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
ഐഎസ്ആര്‍ഒയില്‍ നിന്നുള്ള പദ്മനാഭ പ്രസന്ന സിംഹ, ശ്രീജയദേവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോവസ്‌കലര്‍ സയന്‍സ് ആന്‍ഡ് റിസര്‍ച്ചിലെ പ്രസന്ന സിംഹ മോഹന്‍ റാവു തുടങ്ങിയവരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ചുമയുടെ തിരശ്ചീന വ്യാപനം തടയുന്നതിന് എന്‍95 മാസ്‌കുകള്‍ ഫലപ്രദമെന്ന് കണ്ടെത്തി. ആവരണമില്ലാത്ത ചുമ മൂന്ന് മീറ്റര്‍ വരെ വ്യാപിക്കാമെങ്കിലും ഒരു സാധാരണ ഡിസ്‌പോസിബിള്‍ മാസ്‌കിന് പോലും ഇത് 0.5 മീറ്ററിലേക്ക് താഴ്ത്താന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു.
Post Your Comments