തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തത്തെ ന്യായീകരിക്കാന്‍ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞ വാക്കുകൾ തിരിച്ചടിയാകുന്നു. കത്തുന്നതിന് മുൻപ് ബിജെപി ഓഫീസിൽ നിന്ന് പത്ര ആഫീസിലേക്ക് വിവരം പോയിട്ടുണ്ട്. ഇത് ബിജെപിയും കോണ്‍ഗ്രസുകാരും ചേര്‍ന്ന് നടത്തുന്ന ഒരു നാടകമാണ്. സെക്രട്ടേറിയറ്റിനകത്ത് ബോധപൂര്‍വ്വം കലാപം ഉണ്ടാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. ജനങ്ങളെല്ലാം ഇതിനെ അപലപിച്ചുകൊണ്ട് മുന്നോട്ട് വരണമെന്നായിരുന്നു മന്ത്രി ആദ്യം വ്യക്തമാക്കിയത്. സ്വാഭാവിക തീപിടുത്തമാണെന്ന് ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും പറയുന്നതിനിടെയാണ് ആരോ തീ കത്തിച്ചതാണെന്ന രീതിയിൽ ഇപി ജയരാജൻ സംസാരിക്കുന്നത്.
തീപിടുത്തം ഉണ്ടാകുമ്പോള്‍ അവിടെ ഉണ്ടായിരുന്നു എന്നും ഫലയുകളൊന്നും കത്തിയിട്ടില്ലന്നും ചാനല്‍ ചര്‍ച്ചയില്‍ ജയരാജന്‍ പറഞ്ഞിരുന്നു. അതേസമയം ‘കുറച്ചു ഫയലുകള്‍ മാത്രമേ കത്തിച്ചുള്ളൂ’ എന്ന പൊതുഭരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.ഹണിയുടെ നാക്കുപിഴയും ശ്രദ്ധേയമാണ്.
Post Your Comments