അബുദാബി : യുഎഇയിൽ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് മാസം തുടക്കം മുതല്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയെന്നും, രണ്ടാഴ്ച്ചക്കിടെ കോവിഡ് കേസുകൾ 9.5 ശതമാനത്തില്‍ നിന്ന് 12 ശതമാനമായെന്ന് യുഎഇ സര്‍ക്കാരിന്‍റെ ഔദ്യോഗിക വക്താവ് ഡോക്ടര്‍ ഒമര്‍ അല്‍ ഹമ്മദി അറിയിച്ചു.
കോവിഡ് ബാധിച്ചുള്ള മരണനിരക്ക് 0.5 ശതമാനമായി തുടരുകയാണ്. രോഗം സ്ഥിരീകരിക്കുന്നവര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കുന്ന ആരോഗ്യ മേഖലയ്ക്കാണ് ഇതില്‍ നന്ദി അറിയിക്കേണ്ടതെന്ന് ഡോ ഹമ്മദി പറഞ്ഞു. രാജ്യം ശരിയായ പാതയിലൂടെയാണ് നീങ്ങുന്നതെന്നതിന് സൂചനകളുണ്ട്. അത് മെഡിക്കല്‍ രംഗത്തിന്റെ മികവും കാര്യക്ഷമതയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പ്രാരംഭ ഘട്ടത്തില്‍ തന്നെ കൊവിഡ് കേസുകള്‍ കണ്ടെത്താനാകുന്നത് ഇതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments